| Tuesday, 27th February 2018, 5:31 pm

കായല്‍ കൈയേറ്റം; ജയസൂര്യയുടെ ഹര്‍ജി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കായല്‍ കൈയേറ്റക്കേസില്‍ നടന്‍ ജയസൂര്യയുടെ ഹര്‍ജി തള്ളി. തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണലാണ് ഹര്‍ജി തള്ളിയത്. വിശദമായ ഉത്തരവ് നാളെയാണ് പുറത്തിറങ്ങുക.

കായല്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ ജയസൂര്യ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു.

ഒന്നര വര്‍ഷം മുമ്പാണ് ജയസൂര്യ ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കാണിച്ച് എറണാകുളം സ്വദേശി ഗിരീഷ് ബാബു മൂവാറ്റുപുഴ കോടതിയില്‍ പരാതി നല്‍കിയത്.

നിര്‍മാണം തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചാണെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more