ഭുവനേശ്വർ: ആദിവാസികളെ അക്രമിച്ച കേസിലെ പ്രതികളായ അഞ്ച് ബജ്‌റംഗ്ദൾ പ്രവർത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്തി മോഹൻ ചരൺ മാജിക്ക് കത്തെഴുതി വിശ്വ ഹിന്ദു പരിഷത്ത്.
കിയോഞ്ജർ ജില്ലയിലെ ആദിവാസികളെ അക്രമിക്കുകയും അവരുടെ ആരാധനാലയങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത ബജ്‌രംഗ് ദൾ പ്രവർത്തകരെയാണ് വിട്ടയയ്ക്കാൻ വി.എച്ച്.പി ആവശ്യപ്പെട്ടത്.
തിങ്കളാഴ്ചയാണ് വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് പ്രഫുല്ല കുമാർ മിശ്ര കത്തയച്ചത്. പൊലീസ് നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് വി.എച്ച്.പി കത്തിൽ പറഞ്ഞു.
കേസ് പുനപരിശോധിക്കണമെന്നും പ്രതികളെ വിട്ടയക്കണമെന്നും അവർ ആവശ്യപ്പെട്ടുവെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നവംബർ 10ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഭാരതീയ ന്യായ സംഹിതയിലെ പട്ടികജാതി പട്ടിക വർഗ നിയമത്തിലെ വകുപ്പുകൾ പ്രകാരമായിരുന്നു ബജ്‌റംഗ്ദൾ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തത്.
പശുക്കളെ കശാപ്പ് ചെയ്തുവെന്നും സ്ത്രീകൾ ഉൾപ്പടെയുള്ള ആദിവാസികളെ അക്രമിച്ചതിനും അവരുടെ ആരാധനാലയങ്ങൾ കൊള്ളയടിച്ചതിനാലുമാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇതിൽ പ്രതിഷേധിച്ച് നവംബർ 18ന് കിയോഞ്ജർ പട്ടണത്തിൽ ഒരു കൂട്ടം ആദിവാസി സംഘടനകൾ പ്രകടനം നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.
Content Highlight: Tribals attacked, places of worship destroyed; VHP demands release of five Bajrang Dal activists