| Sunday, 23rd September 2018, 11:27 pm

മന്ത്രവാദത്തിലേര്‍പ്പെട്ടുവെന്ന് ആരോപണം: ആദിവാസി സ്ത്രീകളെ മഴുവച്ച് വെട്ടിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭാരിപദാ: മന്ത്രവാദത്തിലേര്‍പ്പെട്ടുവെന്ന് ആരോപിച്ച് ഒഡീഷയില്‍ ആദിവാസി സ്ത്രീകളെ വെട്ടിക്കൊന്നു. ഒഡീഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലാണ് രണ്ടു സ്ത്രീകളെ വെട്ടിക്കൊലപ്പെടുത്തുകയും മറ്റൊരു സ്ത്രീയെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവം.

ആദിവാസി വിഭാഗത്തില്‍പ്പെട്ട കര്‍മി മുര്‍മു, സൂര്യമണി ഹന്‍സ്ദാ എന്നിവരെയാണ് യുവാവ് കൊലപ്പെടുത്തിയത്. ഇരുവരും തന്റെ വീട്ടുകാരുടെ മേല്‍ മന്ത്രവാദം ചെയ്തു എന്നാരോപിച്ചായിരുന്നു അതിക്രമം. കാലങ്ങളായി രോഗബാധിതരായി ചികിത്സയിലുള്ള തന്റെ വീട്ടുകാരെ മന്ത്രവാദത്തിനിരയാക്കി എന്ന് പ്രതിയായ ശ്യാം ബാസ്‌കി പറയുന്നു.

ഇരുവരെയും മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ബാസ്‌കി പൊലീസിനു കീഴടങ്ങുകയായിരുന്നു. ജാംദാ പൊലീസ് സ്റ്റേഷനിലെത്തിയ പ്രതി കുറ്റം സമ്മതിച്ചതായി എ.എസ്.പി. അശോക് പട്‌നായിക് അറിയിച്ചു.

പരിക്കേറ്റ ജോബാ ബാസ്‌കിയെ ഗുരുതരമായ പരിക്കുകളോടെ റായ്‌രംഗൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more