ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ 164 റണ്‍സിന് ഓസ്‌ട്രേലിയ ഓള്‍ഔട്ട് ചെയ്തിരുന്നു.
ആദ്യ ഇന്നിങ്സില്‍ 172 റണ്‍സിന് ഓള്‍ ഔട്ട് ആയ ഇംഗ്ലണ്ട് തുടര്‍ ബാറ്റിങ്ങില്‍ ഓസ്ട്രേലിയയെ 132 റണ്‍സിന് ഒതുക്കിയിരുന്നു. ഇതോടെ 205 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരാനാണ് ഓസീസ് ഇറങ്ങിയത്. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 23 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്.
മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ട്രാവിസ് ഹെഡ് അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. നിലവില്‍ 70 പന്തില്‍ നിന്ന് നാല് സിക്‌സും 12 ഫോറും ഉള്‍പ്പെടെ 101 റണ്‍സാണ് താരം നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. നേരിട്ട 69ാം പന്തിലാണ് ഹെഡ്ഡ് സെഞ്ച്വറി സ്വന്തമാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും ഹെഡ്ഡ് സ്വന്തമാക്കിയിരിക്കുകയാണ്.
ആഷസ് ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി നേടുന്ന താരമാകാനാണ് ഹെഡ്ഡിന് സാധിച്ചത്. ആ ലിസ്റ്റില്‍ ഒന്നാമന്‍ മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റാണ്.
ആദം ഗില്‍ക്രിസ്റ്റ് – 57 – പെര്‍ത്ത് – 2006
ട്രാവിസ് ഹെഡ്ഡ് – 69 – പെര്‍ത്ത് – 2025*
ഓപ്പണര്‍ ജേക്ക് വെതറാള്‍ഡിനെയാണ് ഓസീസിന് നഷ്ടപ്പെട്ടത്. 23 റണ്‍സ് നേടിയ താരത്തെ പുറത്താക്കിയത് ബ്രൈഡന്‍ കാഴ്‌സാണ്. നിലവില്‍ ട്രാവിസ് ഹെഡ്ഡിനൊപ്പം 34 പന്തില്‍ 26* റണ്‍സുമായി ക്രീസിലുണ്ട്.
അതേസമയം രണ്ടാം ഇന്നിങ്‌സില്‍ സ്‌കോട്ട് ബോളണ്ടിന്റെ ബൗളിങ് കരുത്തിലാണ് ഇംഗ്ലണ്ടിനെ ഓസീസ് എളുപ്പം തകര്‍ത്തത്. നാല് വിക്കറ്റാണ് താരം നേടിയത്. ഗസ് ആറ്റ്കിങ്സണ്‍ (32 പന്തില്‍ 37), ബെന്‍ ഡക്കറ്റ് (40 പന്തില്‍ 28), ഒല്ലി പോപ്പ് (57 പന്തില്‍ 33), ഹാരി ബ്രൂക്ക് (മൂന്ന് പന്തില്‍ 0) എന്നീ വമ്പന്‍മാരെയാണ് സ്‌കോട്ട് പുറത്താക്കിയത്. സ്‌കോട്ടിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്കും ബ്രെണ്ടണ്‍ ഡൊഗ്ഗെറ്റും മൂന്ന് വിക്കറ്റുകള്‍ വീതം നേടി.
ഓസീസിനായി രണ്ടാം ഇന്നിങ്സിലും പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റ് വേട്ട തുടരുകയാണ്. ഒരു തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെയായിരുന്നു താരം ക്രോളിയെ പറഞ്ഞയച്ചത്. പിന്നീട് സൂപ്പര്‍ താരം ജോ റൂട്ടിനെ എട്ട് റണ്‍സിന് ബൗള്‍ഡാക്കി സ്റ്റാര്‍ക്ക് തിളങ്ങി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെ രണ്ട് റണ്‍സിലും സ്റ്റാര്‍ക്ക് തളച്ചു. ഇംഗ്ലണ്ടിനായി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഗസ് ആറ്റ് കിന്‍സനാണ്. 37 റണ്‍സാണ് താരം നേടിയത്. ഒല്ലി പോപ്പ് 33 റണ്‍സും ബെന്‍ ഡക്കറ്റ് 28 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി
അതേസമയം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ ബൗളിങ് കരുത്തിലാണ് ആദ്യ ഇന്നിങ്സില്‍ ഓസീസ് തകര്‍ന്നടിഞ്ഞത്.
ആറ് ഓവര്‍ എറിഞ്ഞ് ഒരു മെയ്ഡന്‍ അടക്കം 23 റണ്‍സ് വഴങ്ങിയാണ് താരം ഫൈഫര്‍ നേടിയത്. ട്രാവിസ് ഹെഡ് (35 പന്തില്‍ 21 റണ്‍സ്), കാമറൂണ്‍ ഗ്രീന്‍ (50 പന്തില്‍ 24 റണ്‍സ്), അലക്സ് കാരി (26 പന്തില്‍ 26 റണ്‍സ്), മിച്ചല്‍ സ്റ്റാര്‍ക്ക് (12 പന്തില്‍ 12 റണ്‍സ്) സ്‌കോട്ട് ബോളണ്ട് (രണ്ട് പന്തില്‍ പൂജ്യം) എന്നിവരെയാണ് സ്റ്റോക്സ് പുറത്താക്കിയത്. മത്സരത്തില്‍ സ്റ്റോക്സിന് പുറമെ മത്സരത്തില്‍ ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റും ബ്രൈഡന്‍ കാഴ്സ് മൂന്ന് വിക്കറ്റും സ്വന്തമാക്കി.
Content Highlight: Travis Head In Great Record Achievement In Ashes