| Tuesday, 6th January 2026, 3:13 pm

ത്രീ ലയണ്‍സിന്റെ അടിച്ച് പറത്തുന്നതില്‍ ജെയ്‌സ്വാളിനേയും പൂട്ടി; ഹെഡ്ഡിന്റെ വിളയാട്ടത്തില്‍ പിറന്നത് തകര്‍പ്പന്‍ നേട്ടം

ശ്രീരാഗ് പാറക്കല്‍

ആഷസ് ട്രോഫിയിലെ അവസാന മത്സരം സിഡ്നിയില്‍ നടക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 384 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ തുടര്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് മികച്ച സ്‌കോറിലാണ് മൂന്നാം ദിനം അവസാനിപ്പിച്ചത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്.

സൂപ്പര്‍ താരങ്ങളായ ട്രാവിസ് ഹെഡ്ഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും കരുത്തിലാണ് ഓസീസ് കൂറ്റന്‍ സ്‌കോറിലെത്തിയത്.

166 പന്തില്‍ 163 റണ്‍സാണ് ട്രാവിസ് ഹെഡ് അടിച്ചെടുത്തത്. 24 ഫോറും ഒരു സിക്സും ഉള്‍പ്പെടെയാണ് ഹെഡ്ഡിന്റെ ഇന്നിങ്സ്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഹെഡ്ഡിന് സാധിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ള താരമാകാനാണ് ഹെഡ്ഡിന് സാധിച്ചത് (മിനിമം 500 റണ്‍സ്). ഈ നേട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാളിനെ മറികടക്കാനാണ് താരംത്തിന് സാധിച്ചത്.

ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ള താരം, റണ്‍സ്, മത്സരത്തിന്റെ എണ്ണം, സ്‌ട്രൈക്ക് റേറ്റ്

ട്രാവിസ് ഹെഡ് (ഓസ്‌ട്രേലിയ) – 600 – 5 – 87.59

യശസ്വി ജെയ്‌സ്വാള്‍ (ഇന്ത്യ) – 712 – 5 – 79.91

ബ്രയാന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്) – 765 – 6 – 77.11

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ) – 523 – 5 – 74.39

അതേസമയം മത്സരത്തില്‍ ഹെഡ്ഡിന് പുറമെ മിന്നും പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ്. 205 പന്തില്‍ നിന്ന് 129* റണ്‍സാണ് താരം നേടിയത്. 15 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 48 റണ്‍സ് നേടി മാര്‍നസ് ലബുഷാനും ടീമിന് ഭേദപ്പെട്ട സംഭാവന നല്‍കി.

ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി ബ്രൈഡന്‍ കാഴ്‌സും രണ്ട് വിക്കറ്റ് നേടി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ബൗളിങ്ങില്‍ തിളങ്ങി. ഇംഗ്ലണ്ടിന് വേണ്ടി ആദ്യ ഇന്നിങ്സില്‍ മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ജോ റൂട്ടാണ്. 242 പന്തില്‍ നിന്ന് 160 റണ്‍സ് നേടിയാണ് റൂട്ട് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. 15 ഫോറായിരുന്നു റൂട്ടിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ടെസ്റ്റില്‍ തന്റെ 41ാം സെഞ്ച്വറിയാണ് താരം പൂര്‍ത്തിയാക്കിയത്.

Content Highlight: Travis Head In Great Record Achievement Against England

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more