| Tuesday, 5th August 2025, 4:04 pm

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ലൈംഗിക അധിക്ഷേപ പരാതി; രണ്ട് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ലൈംഗിക അധിക്ഷേപ പരാതിയില്‍ നടപടി. രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. സബ് ഗ്രൂപ്പ് ഓഫീസര്‍ പുരുഷോത്തമന്‍ പോറ്റി, ജീവനക്കാരന്‍ മധു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ദേവസ്വം കമ്മീഷണറുടേതാണ് നടപടി.

സംഘടനാ പ്രവര്‍ത്തനത്തിനായി ഫണ്ട് പിരിവിന് എത്തിയ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ അധിക്ഷേപിച്ചെന്നായിരുന്നു സഹപ്രവര്‍ത്തകയുടെ പരാതി. പിരിവ് വാങ്ങി മടങ്ങിയ ജീവനക്കാരില്‍ ഒരാളുടെ ഫോണില്‍ നിന്ന് യുവതിക്ക് അബദ്ധത്തില്‍ കോള്‍ പോകുകയായിരുന്നു.

എന്നാല്‍ ഇതറിയാതെ ജീവനക്കാര്‍ ഈ സമയം യുവതിയെ കുറിച്ച് മോശമായി സംസാരിച്ചു. ഇതേ തുടര്‍ന്നാണ് യുവതി ദേവസ്വം ബോര്‍ഡിന് പരാതി നല്‍കിയതെന്ന് 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനാണ് യുവതി പരാതി നല്‍കിയത്. പിന്നാലെ ആഭ്യന്തര വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ജീവനക്കാരുടെ ഭാഗത്ത് വീഴചയുണ്ടായതായി കണ്ടെത്തുകയായിരുന്നു. പരാതിക്കാരിയുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം ശരിവെക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.

Content Highlight: Sexual harassment complaint at Travancore Devaswom Board; Two employees suspended

We use cookies to give you the best possible experience. Learn more