| Tuesday, 8th April 2025, 2:28 pm

ആന്ധ്രപ്രദേശില്‍ ട്രെയിന്‍ ബോഗി അടര്‍ന്നുമാറി; ആളപായമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ പലാസയ്ക്ക് സമീപം ട്രെയിന്‍ കോച്ചുകള്‍ അടര്‍ന്നുമാറി. ഫലക്‌നുമ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസാണ് വഴിമാറിയത്. അപകടത്തില്‍ നിലവില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ശ്രീകാകുളം ജില്ലയിലെ പലാസയ്ക്ക് സമീപത്തായിരുന്നു അപകടം. സെക്കന്തരാബാദ് ഹൗറ ഫല്കനുമ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പെട്ടെന്ന് രണ്ടായി പിളരുകയായിരുന്നു. ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വലിയ ദുരന്തം വഴിമാറുകയായിരുന്നു.

സുമ്മാദേവി, മണ്ടസ സ്‌റ്റേഷനുകള്‍ക്കിടയിലാണ് അപകടമുണ്ടായത്. ട്രെയിന്‍ പോയിക്കൊണ്ടിരിക്കെ ഒരു ബോഗി വേര്‍പ്പെടുകയായിരുന്നു.

പെട്ടന്ന് ബോഗി മാറിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തെ തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരുമടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം കോച്ചുകള്‍ അടര്‍ന്നുമാറിയതിന്റെ കാരണം കണ്ടെത്തണമെന്നും കപ്ലിങ് തകരാറിന്റെ കാരണമെന്താണെന്ന് പരിശോധിക്കണമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.

Content Highlight: Train bogie derails in Andhra Pradesh; no casualties reported

We use cookies to give you the best possible experience. Learn more