| Friday, 24th July 2015, 3:47 am

'അയാള്‍ ഞാനല്ല' ട്രെയിലര്‍ പുറത്തിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നടന്‍ വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന “അയാള്‍ ഞാനല്ല” എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍. സംവിധായകന്‍ രഞ്ജിത്താണ് ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്.

വിനീത് കുമാറാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഫഹദിന്റെ കഥാപാത്രമെത്തുന്നത്. ബംഗളൂരുവിലും അഹമ്മദാബാദിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നിരിക്കുന്നത്.

മൃദുലാ മുരളിയും ദിവ്യാ പിള്ളയുമാണ് ചിത്രത്തിലെ നായികമാര്‍. രഞ്ജിതിന്റെ സഹോദരന്‍ രഘുനാഥും കെ.ജി സുരേഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാംദത്താണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

രഞ്ജി പണിക്കര്‍, ജോജു, ചെമ്പന്‍ വിനോദ്, ടി.ജി രവി, സുബീഷ് സുധി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. എസ് രമേശന്‍ നായരുടെ മകന്‍ മനു രമേശാണ് സംഗീത സംവിധായകന്‍.

We use cookies to give you the best possible experience. Learn more