| Tuesday, 24th February 2026, 8:11 pm

2046ലെ കൊച്ചി നഗരം കാണാന്‍ റെഡിയായിക്കോ; മസ്തിഷ്‌ക മരണത്തിന്റെ കലക്കന്‍ ട്രെയ്‌ലര്‍ പുറത്ത്

ഐറിന്‍ മരിയ ആന്റണി

ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ക്രിഷന്ദിന്റെ ഏറ്റവും പുതിയ സിനിമയായ മസ്തിഷ്‌ക മരണത്തിന് ട്രെയ്‌ലര്‍ പുറത്ത്.

രജിഷ വിജയന്‍, ജഗദീഷ് സുരേഷ് കൃഷ്ണ, ദിവ്യ പ്രഭ എന്നിവരെ അണിനിരത്തി കൃഷന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 27നാണ് തിയേറ്ററുകളിലെത്തുക.

 Photo: രജിഷ വിജയന്‍, മസ്തിഷ്‌ക മരണം ട്രെയ്‌ലറിലെ രംഗത്തില്‍ നിന്ന്

സമീപകാലത്ത് സമൂഹമാധ്യമങ്ങളിലുടനീളം ചിത്രത്തിന്റെ പോസ്റ്ററും ടീസറുമെല്ലാം ചര്‍ച്ചയായിരുന്നു. ഇപ്പാഴിതാ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രത്തിന്റെ ട്രെയ്‌ലറാണ് അണിയ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

2046 കാലഘട്ടത്തില്‍ കഥ പറയുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ കോമഡി ചിത്രമായാണ് മസ്തിഷ്്ക മരണം ഒരുങ്ങുന്നതെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു. 2046ലെ കൊച്ചിനഗരം എന്ന് ട്രെയ്‌ലറിന്റെ തുടക്കത്തില്‍ എഴുതി കാണിക്കുന്നുണ്ട്.

സറ്റയറും കോമഡിയും എല്ലാം നിറഞ്ഞ ഒരു വ്യത്യസ്തമായ അന്തരീക്ഷത്തിലൂടെയാണ് കഥ പോകുന്നതെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. രജിഷ വിജയന്‍, ജഗദീഷ് ഉള്‍പ്പടെയുളള അഭിനേതാക്കളുടെ മികച്ച പെര്‍ഫോമന്‍സും സിനിമയിലുണ്ടാകുമെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നു.

പുരുഷ പ്രേതം എന്ന സിനിമയ്ക്ക് ശേഷം കൃഷന്ദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മസ്തിഷ്‌ക മരണം. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗഗനചാരി എന്ന സിനിമയ്ക്ക് ശേഷം അജിത്ത് വിനായക ഫിലിംസും കൃഷന്ദ് ഫിലിംസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ‘മസ്തിഷ്‌ക മരണം എ ഫ്രാങ്കെന്‌ബൈറ്റിങ് ഓഫ് സൈമണ്‍സ് മെമ്മറീസ്’.

ചിത്രത്തില്‍ നിരഞ്ച് മണിയന്‍പിള്ള രാജു, ആന്‍ ജമീല സലീം, ശാന്തി ബാലചന്ദ്രന്‍, വിഷ്ണു അഗസ്ത്യ എന്നിങ്ങനെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. പ്രയാഗ മുകുന്ദന്‍ ഛായാഗ്രഹണ നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീതം വര്‍ക്കിയാണ്. കൃഷന്ദ് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്.

Content Highlight: Trailer for masthishka maranam  is out

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more