| Saturday, 31st October 2026, 7:50 am

കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ ദാരുണ അപകടങ്ങള്‍: കണ്ണൂരില്‍ പിഞ്ചുകുഞ്ഞും കോട്ടയത്ത് വീട്ടമ്മയും വണ്ടിയിടിച്ച് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: വീട്ടുമുറ്റത്ത് കാര്‍ റിവേഴ്‌സെടുക്കുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് സംസ്ഥാനത്ത് രണ്ട് മരണം. കണ്ണൂരിലും കോട്ടയത്തുമാണ് ദാരുണ മരണങ്ങള്‍ക്കിടയാക്കിയ സംഭവം. കണ്ണൂര്‍ തയ്യിലില്‍ അച്ഛന്‍ പിന്നോട്ടെടുത്ത കാറിടിച്ച് ഒന്നര വയസുകാരി മരിച്ചു.

ഇന്നലെ രാവിലെയായിരുന്നു അപകടം. വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ കാറ് പിന്നോട്ടെടുക്കുകയായിരുന്ന അച്ഛന്‍ കണ്ടില്ലെന്നാണ് വിവരം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

സംഭവത്തില്‍ കുട്ടിയുടെ മാതാപിതാവിന്റെ അമ്മാവന്‍ നല്‍കിയ പരാതിയില്‍ പിതാവിനെതിരെ കേസെടുത്തിട്ടുണ്ട്. കോട്ടയത്തും സമാന സംഭവമാണ് നടന്നിരിക്കുന്നത്. ഭര്‍ത്താവ് കാര്‍ റിവേഴ്‌സ് എടുക്കുന്നതിനിടെ ഭാര്യ വാഹനത്തിനടയില്‍പ്പെട്ട് മരിക്കുകയായിരുന്നു.

കിടങ്ങൂര്‍ സൗത്ത് പട്ടേരില്‍ മുരളീധരന്‍ പിള്ളയുടെ ഭാര്യ ശോഭന കുമാരി (66) ആണ് മരിച്ചത്. യാത്ര കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോഴായിരുന്നു അപകടം.

Content Highlight: Tragic accidents while reversing cars: A toddler in Kannur and a housewife in Kottayam died after being struck by vehicles.

Latest Stories

We use cookies to give you the best possible experience. Learn more