തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശത്തില്‍ നിലപാട് തിരുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ യുവതി പ്രവേശനം വേണ്ട എന്നതാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍
ഡിന്റെ പുതിയ തീരുമാനം.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറാണ് ഇതുമായി ബന്ധപ്പെട്ട വിവരമറിയിച്ചത്. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇത്തരമൊരു തീരുമാനം. തിരുത്തിയ നിലപാട് സുപ്രീം കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കണമെന്നും ശബരിയിലെ പാരമ്പര്യം കാത്തു സൂക്ഷിക്കുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും ബോര്‍ഡിന് ആശയക്കുഴപ്പമില്ലെന്നും നിലവിലുള്ള ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ബോര്‍ഡ് നിലപാട് അറിയിക്കുമെന്നും വിധിയെ എതിര്‍ക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു.
‘വിശ്വാസികള്‍ക്കൊപ്പമാണ് ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് ഒരിക്കലും യുവതി പ്രവേശനത്തെ അനുകൂലിച്ചിട്ടില്ല. വ്യക്തികള്‍ അനുകൂലിച്ചിട്ടുണ്ടാകാമെന്നും 2020ലേത് അഭിഭാഷകന്റെ നിലപാടാണ്,’ അദ്ദേഹം പറഞ്ഞു.
യുവതീ പ്രവേശനത്തില്‍ മാര്‍ച്ച് 15നകം ബന്ധപ്പെട്ട കക്ഷികളെല്ലാം നിലപാടറിയിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബോര്‍ഡിന്റെ നിലപാട് മാറ്റം.
ശബരിമല തീര്‍ത്ഥാടത്തില്‍ പ്രത്യേക ബജറ്റ് കൊണ്ടുവരുമെന്നും
കച്ചവട സ്ഥാപനങ്ങള്‍ക്ക് പുതിയ ടെണ്ടര്‍ രീതി കൊണ്ടുവരും, ലേലത്തില്‍ എടുക്കുന്നവരുടെ കുത്തക ഒഴിവാക്കി കാര്യങ്ങള്‍ കുറച്ച് കൂടി സുതാര്യമാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
‘ശബരിമലയില്‍ വൃത്തിപോരെന്ന പരാതി നേരത്തെയുണ്ട്. തുത്തുവാരലിന് അപ്പുറത്ത് ശുചിത്വം ഉറപ്പാക്കണം. ഇക്കാര്യത്തിലടക്കം ആവശ്യമായ നടപടി സ്വീകരിക്കും. ശബരിമലയിലെ സ്‌പോണ്‍സര്‍ഷിപ്പില്‍ സുതാര്യത ഉറപ്പാക്കും. ബോര്‍ഡ് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ക്ക് മാത്രമായിരിക്കും സ്‌പോണ്‍സര്‍ഷിപ്പ് ഉണ്ടാകുക. താല്‍പര്യം അറിയിക്കുന്നവരില്‍ നിന്ന് നേരിട്ട് സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കും. ഇതിനായി ഇടനിലക്കാരുണ്ടാകില്ല,’ ജയകുമാര്‍ പറഞ്ഞു.
Content Highlight: Tradition in Sabarimala should be preserved; Travancore Devaswom Board changes stance on entry of women