| Friday, 28th April 2017, 10:03 pm

ടി.പി സെന്‍കുമാര്‍ സുപ്രീം കോടതിയിലേക്ക്; തന്നെ ഡി.ജി.പിയായി നിയമിക്കാത്ത സര്‍ക്കാറിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീം കോടതിയുടെ അനുകൂല ഉത്തരവ് ഉണ്ടായിട്ടും തന്നെ ഡി.ജി.പിയായി നിയമിക്കാത്ത സര്‍ക്കാറിനെതിരെ ടി.പി സെന്‍കുമാര്‍ സുപ്രീം കോടതിയിലേക്ക്. തിങ്കളാഴ്ച സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്നാണ് അറിയുന്നത്.

സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ബുധനാഴ്ചയാണ് സുപ്രീം കോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. സംസ്ഥാന പൊലീസ് മേധാവിയായി സെന്‍കുമാറിനെ ഉടന്‍ നിയമിക്കണമെന്നായിരുന്നു കോടതി വിധി.


Don”t Miss: ‘മാധ്യമപ്രവര്‍ത്തകര്‍ മദ്യപിച്ചാല്‍ പുരോഗമന പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐ വീഡിയോ എടുത്ത് പ്രദര്‍ശിപ്പിക്കും’; മാധ്യമപ്രവര്‍ത്തകര്‍ക്ക് സി.പി.ഐ.എം മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോയെന്നും പി.സി വിഷ്ണുനാഥ്


വിധി വന്നതിന് പിന്നാലെ തന്നെ ഡി.ജി.പിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിധി പകര്‍പ്പ് സഹിതം ചീഫ് സെക്രട്ടറിയ്ക്ക് സെന്‍കുമാര്‍ കത്ത് നല്‍കിയിരുന്നു. തന്നെ പൊലീസ് മേധാവി ആയി നിയമിക്കണം എന്ന ഒറ്റവരി കത്താണ് അദ്ദേഹം നല്‍കിയത്.

അതേസമയം ലോക്‌നാഥ് ബെഹ്‌റ കേന്ദ്ര ഡെപ്യൂട്ടേഷനു വേണ്ടി ശ്രമിക്കുന്നതായും വാര്‍ത്തകള്‍ ഉണ്ട്. സെന്‍കുമാറിനെ നിയമിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹരീഷ് സാല്‍വേയുടെ നിയമോപദേശം തേടും. നേരത്തേ സെന്‍കുമാറിനെ ഉടന്‍ ഡി.ജി.പിയായി നിയമിക്കണമെന്നും കൂടുതല്‍ നിയമനടപടികള്‍ വേണ്ടെന്നും നിയമ സെക്രട്ടറി സര്‍ക്കാറിന് ഉപദേശം നല്‍കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more