| Wednesday, 25th December 2019, 11:56 pm

പാകിസ്താന്‍ ഉണ്ടാവുന്നതിനും മുമ്പ് പാകിസ്താനിലെ ദളിതരോട് ഇന്ത്യയിലെത്താന്‍ അംബേദ്കര്‍ ആവശ്യപ്പെട്ടെന്ന് ടി.പി സെന്‍കുമാര്‍; ചരിത്രം പഠിപ്പിച്ച് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാകിസ്താന്‍ രാജ്യം രൂപം കൊള്ളുന്നതിന് മുമ്പേ ബി.ആര്‍ അംബേദ്കര്‍ പാകിസ്താനിലെ ദളിതരോട് ഏത് വിധേയനയും മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. നൂറ് കൊല്ലം മുമ്പ് അംബേദ്കര്‍ ഇങ്ങനെ ആവശ്യപ്പെട്ടെന്നാണ് സെന്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. വസ്തുതാ വിരുദ്ധമായ ഈ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

1947ലാണ് പാകിസ്താന്‍ രൂപം കൊള്ളുന്നത്. സെന്‍കുമാറിന്റെ കണക്ക് അനുസരിച്ചാണെങ്കില്‍ 1920ലാണ് അംബേദ്കര്‍ ഇങ്ങനെ പറയേണ്ടത്. അന്ന് പാകിസ്താന്‍ വേണമെന്ന ആവശ്യം പോലും ഉയര്‍ന്നിട്ടില്ല. ഈ വസ്തുതകളെ മുന്‍നിര്‍ത്തിയാണ് സെന്‍കുമാറിനെതിരെ വിമര്‍ശനം.

നേരത്തെയും സെന്‍കുമാറിന്റെ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു. സമാനരീതിയിലുള്ള സെന്‍കുമാറിന്റെ പോസ്റ്റുകളാണ് ചര്‍ച്ചക്കുള്ള കാരണമായിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more