| Monday, 19th September 2016, 11:48 pm

പുതിയ സെഡാനുമായി ടൊയോട്ട

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹോണ്ട സിറ്റി, ഹ്യൂണ്ടായ് വെര്‍ന, മാരുതി സിയാസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നിവയാണ് ഈ വിഭാഗത്തില്‍ വിയോസിന്റെ എതിരാളികള്‍.


ഇന്ത്യയിലെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ സെഡാനുമായി ടൊയോട്ട. ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലുള്ള വിയോസ് സെഡാനെയായിരിക്കും ടൊയോട്ട ഇന്ത്യയിലെത്തിക്കുക.

എറ്റിയോസ് സെഡാന്റെയും കൊറോള അള്‍ട്ടിസിന്റേയും ഇടയിലെത്തുന്ന സെഡാന്‍. ഹോണ്ട സിറ്റി, ഹ്യൂണ്ടായ് വെര്‍ന, മാരുതി സിയാസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നിവയാണ് ഈ വിഭാഗത്തില്‍ വിയോസിന്റെ എതിരാളികള്‍.

2017-2018 സാമ്പത്തിക വര്‍ഷം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തില്‍ പെട്രോള്‍ ഡീസല്‍ എന്‍ജിനുകളുണ്ടാകും. 1.6 ലീറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് വാഹനത്തില്‍ പ്രതീക്ഷിക്കുന്നത്. മികച്ച സൗകര്യങ്ങളും ഫീച്ചറുകളുമായി എത്തുന്ന വാഹനം കോംപാക്റ്റ് സെഡാന്‍ വിഭാഗത്തില്‍ ചലനങ്ങളുണ്ടാക്കുമെന്നാണ് കമ്പനി പ്രതീക്ഷ.

കൂടാതെ തങ്ങളുടെ ബജറ്റ് ബ്രാന്‍ഡായ ദയ്ഹാറ്റ്‌സുവിനെ ഇന്ത്യയിലെത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്ന്  റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യന്‍ വിപണിയിലെ വില്‍പ്പന സാധ്യതയേറിയ വിഭാഗത്തില്‍ ടൊയോട്ടയ്ക്ക് നേട്ടമുണ്ടാക്കാനാവാതെ പോയതിനാല്‍ ദയ്ഹാറ്റ്‌സുവിലൂടെ തിരിച്ചെത്താനാണത്രെ കമ്പനിയുടെ നീക്കം.

ഇന്ത്യയോടു സാമ്യമുള്ള ഇന്തോനേഷ്യന്‍ വിപണിയില്‍ ടൊയോട്ട-ദയ്ഹാറ്റ്‌സു സഖ്യം നേട്ടം കൊയ്ത അനുഭവവും കമ്പനിക്കു മുന്നിലുണ്ട്.

We use cookies to give you the best possible experience. Learn more