മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഇന്ന് ഏറ്റവും മികച്ച രീതിയില്‍ ആക്ഷന്‍ സീനുകള്‍ കൈകാര്യം ചെയ്യുന്ന അഭിനേതാവാണ് ടൊവിനോ തോമസ്. 2024 ല്‍ പുറത്തിറങ്ങി നൂറുകോടി ക്ലബ്ബില്‍ ഇടം നേടിയ അജയന്റെ രണ്ടാം മോഷണവും ഖാലിദ് റഹ്‌മാന്‍ സംവിധാനത്തില്‍ പിറന്ന തല്ലുമാലയും ബേസില്‍ ജോസഫ് സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളിയും ഇതിന് ഉദാഹരണങ്ങളാണ്. ഈ ലിസ്റ്റിലേക്കാണ് ഡിജേ ജോസ് ആന്റണി സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ പള്ളിച്ചട്ടമ്പിയുടെ വരവ്.
പീരിയോഡിക് ആക്ഷന്‍ ഡ്രാമാ വിഭാഗത്തില്‍ പെടുന്ന ചിത്രവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടിയെടുത്ത തയ്യാറെടുപ്പുകളെ കുറിച്ചും തനിക്ക് മോഹന്‍ലാല്‍ നല്‍കിയ ഉപദേശത്തെക്കുറിച്ചും ടൊവിനോ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
ടൊവിനോ തോമസ്. Photo: The Indian Express
‘എമ്പുരാന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് എനിക്ക് ലാലേട്ടനുമായി സംസാരിക്കാന്‍ സമയം കിട്ടിയിരുന്നു. അന്ന് വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്റെ കൂട്ടത്തില്‍ അരമണിക്കൂര്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് കൂടെ പഠിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന കാര്യം ലാലേട്ടനോട്ട് പറഞ്ഞിരുന്നു. സിനിമയക്ക് ഉപകാരപെടുമല്ലോ എന്നാണ് ഞാന്‍ പറഞ്ഞത്. അത് കേട്ടിട്ട് അദ്ദേഹം പറഞ്ഞത് സിനിമയ്ക്ക് മാത്രമല്ല പരിക്കുകളും ഒരുപാട് കുറയുമെന്നാണ്.
അദ്ദേഹം അത്യാവശ്യം കളരിയും ഗുസ്തിയുമെല്ലാം അറിയാവുന്ന ആളായിരുന്നു. പണ്ട് സിനിമയില്‍ ഇന്നത്തെ പോലെ ഹാര്‍നെസ് പോലുള്ള സേഫ്റ്റി മെഷേര്‍സ് ഒന്നുമില്ലല്ലോ. ഒരു കൈലി മുണ്ടും രണ്ട് തോര്‍ത്ത് മുണ്ടും വെച്ചിട്ടാണ് അതെല്ലാം ഉണ്ടാക്കുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങള്‍ പഠിച്ചുവെച്ചാല്‍ ഇഞ്ചുറീസ് നല്ല രീതിയില്‍ കുറയും. വീഴാന്‍ പഠിച്ചതിന് ശേഷമേ ചാടാന്‍ പഠിക്കാവൂ എന്ന് പറയും. ലാന്‍ഡിങ്ങാണ് ആദ്യം പഠിക്കേണ്ടത്.
ചാടി എങ്ങനെയെങ്കിലും വീഴുക എന്നതിന് പകരം നമ്മള്‍ ഇങ്ങനെയാണ് ലാന്‍ഡ് ചെയ്യാന്‍ പോകുന്നത് എന്ന ഐഡിയ ഉണ്ടായാല്‍ അത് നല്ലതാണ്. ഇതെല്ലാം ഒരു ലൈഫ് സ്‌കില്‍ കൂടിയാണല്ലോ. അത് പഠിക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്. ജീവിതത്തില്‍ ഉപകാരപെടുന്നുണ്ട്,’ ടൊവിനോ പറഞ്ഞു.
പള്ളിച്ചട്ടമ്പി. Photo: Book My Show
ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയരാഘവന്‍, ബാബുരാജ്, കയാദു ലോഹാര്‍, വിനോദ് കെടാമംഗലം തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ ഏറെ സസ്‌പെന്‍സ് നിറച്ച കാര്യമായിരുന്നു പൃഥ്വിരാജിന്റെ കാമിയോ. വില്ലന്‍ പരിവേഷത്തിലെത്തുന്ന താരത്തിന്റെ കഥാപാത്രത്തെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content Highlight: Tovino Thomas talks about Instruction Mohanlal gave him in action