| Wednesday, 15th April 2026, 6:09 pm

നാലാളേ എടുത്തെറിയാന്‍ കഴിയുന്ന മല്ലനെ പോലെ ഞാന്‍ ഇരിക്കണമെന്നാണ് ഡിജോ പറഞ്ഞത്: ടൊവിനോ തോമസ്

ഐറിന്‍ മരിയ ആന്റണി

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ പള്ളിച്ചട്ടമ്പി ഇന്ന് (ഏപ്രില്‍ 5)വിഷു ദിനത്തിലാണ് തിയേറ്ററുകളിലെത്തിയത്. ക്വീന്‍, ജനഗണമന, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഡിജോ ജോസ് ആന്റണി അണിയിച്ചൊരുക്കിയ ഈ ചിത്രത്തില്‍ ടൊവിനോ തോമസാണ് നായക വേഷത്തിലെത്തുന്നത്.

1957, 58 കാലത്തെ മലയോര മേഖലയില കുടിയേറ്റ കര്‍ഷകരുടെ ജീവിതം പശ്ചാത്തലമായി എത്തിയ പള്ളിച്ചട്ടമ്പിക്ക് പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

സിനിമയ്ക്കായി ടൊവിനോ നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇതുവരെ ചെയ്യാത്ത തരത്തിലുള്ള വ്യത്യസ്തമായ വേഷത്തിലാണ് ടൊവിനോ സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്.

ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ തന്റെ കഥാപാത്രത്തിനായി എടുത്ത തയ്യാറെടുപ്പകളെ കുറിച്ച് മനസ് തുറക്കുകയാണ് താരം.

‘ഒരുപാട് ഫിസിക്കല്‍ എഫേര്‍ട്ട് വേണ്ടി വന്ന സിനിമയാണ് പള്ളിച്ചട്ടമ്പി. കവിളൊക്കെ തുടുത്തിരിക്കുന്ന, നാല് പേരേ എടുത്ത് എറിയാന്‍ കഴിയുന്ന ഒരു മല്ലനെ പോലെ എന്റെ കഥാപാത്രമിരിക്കണമെന്നാണ് ഡിജോ പറഞ്ഞത്. ഭാരമൊക്കെ കൂട്ടി കഴിഞ്ഞാല്‍ ഞാന്‍ തന്നെ ഇത് കുറക്കണമല്ലോ.

ആ സമയത്ത് ഭാരം കൂട്ടാന്‍ വലിയ ബുദ്ധിമുട്ടില്ലായിരുന്നു, കാരണം ഞാന്‍ യാത്ര ചെയ്ത സ്ഥലത്ത് ഒരുപാട് നല്ല ഭക്ഷണം കിട്ടുമായിരുന്നു.
സാധാരണ വെക്കേഷനില്‍ വര്‍ക്ക് ഔട്ട് ചെയ്യാറില്ല. ഭക്ഷണത്തില്‍ അഡജസ്റ്റ് ചെയ്യാറാണ് പതിവ്.

ഈ വെക്കഷനില്‍ ഞാന്‍ നന്നായി കഴിക്കുകയും ചെയ്തു, നന്നായി വര്‍ക്ക് ഔട്ട് ചെയ്യുകയും ചെയ്തു. സിനിമയില്‍ അത് കണ്ടാലും മനസിലാകും വെറുതേ വണ്ണം വെച്ചതല്ല, കുറച്ച് ഹെല്‍ത്തിയായ രീതിയില്‍ വണ്ണം വെച്ചാതാണെന്നത്,’ ടൊവിനോ പറയുന്നു.

വലിയ ക്യാന്‍വാസില്‍ ബിഗ് ബജറ്റില്‍ ഒരുങ്ങിയ പള്ളിച്ചട്ടമ്പിയില്‍ ടൊവിനോയ്ക്ക് പുറമെ കയാദു ലോഹര്‍, വിജയരാഘവന്‍, തെലുങ്ക് നടന്‍ ശിവകുമാര്‍, സുധീര്‍ കരമന, ടി.ജി.രവി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫല്‍, ബ്രിജീഷ് എന്നിവര്‍ക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റര്‍ടൈന്മെന്റ് എന്ന ബാനറില്‍ ചാണക്യ ചൈതന്യ ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് പള്ളിച്ചട്ടമ്പി നിര്‍മക്കുന്നത്.

എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടിജോ ടോമി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ശ്രീജിത്ത് സാരംഗാണ്. ജേക്‌സ് ബിജോയ് ആണ് സിനിമക്ക് സംഗീതം നല്‍കിയത്.

Content Highlight: Tovino Thomas says Pallichattambi is a film that required a lot of physical effort 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more