| Tuesday, 21st July 2026, 4:14 pm

എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്; വിദ്യാര്‍ത്ഥി സമരത്തിനെതിരായ അടിച്ചമര്‍ത്തലില്‍ പ്രതിഷേധമറിയിച്ച് ടൊവിനോ

റെന്വര്‍ പി

ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി സമരത്തിന് നേര്‍ക്കുണ്ടായ അടിച്ചമര്‍ത്തലുകളില്‍ പ്രതിഷേധമറിയിച്ച് നടന്‍ ടൊവിനോ തോമസ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു കുറിപ്പിലാണ് ടൊവിനോ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താന്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘ശരിയും തെറ്റും ആപേക്ഷികമായിരിക്കും. പക്ഷേ ഇതല്ല ഒരു സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗം,’ ടൊവിനോ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

യുവാക്കളെ അടിച്ചമര്‍ത്തുന്നവര്‍ ഭാവിയെ തന്നെയാണ് അടിച്ചമര്‍ത്തുന്നതെന്നും ടൊവിനോ അഭിപ്രായപ്പെട്ടു. അങ്ങനെ ചെയ്യുമ്പോള്‍ ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ചോര്‍ന്നുപോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഒരു രാജ്യത്തിന്റെ ഭാവി തലമുറ ശബ്ദമുയര്‍ത്തുമ്പോള്‍, അവരുടെ ശബ്ദത്തിന് നേര്‍ക്ക് അടിച്ചമര്‍ത്തലിന്റെ ശക്തി പ്രയോഗിക്കുമ്പോള്‍ അത് ഭാവിയെ തന്നെയാണ് അടിച്ചമര്‍ത്തുന്നത്. ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ചോര്‍ന്നുപോകുന്നത്,’ ടൊവിനോ പറഞ്ഞു.

ഈ രീതിയില്‍ കൈാര്യം ചെയ്യപ്പെടാന്‍ വേണ്ടി അവര്‍ എന്താണ് ചെയ്തതെന്നും ടൊവിനോ ചോദിച്ചു. ‘ഈ വിദ്യാര്‍ത്ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്. അവര്‍ പൊതുമുതല്‍ വല്ലതും നശിപ്പിച്ചോ. അവര്‍ എന്തെങ്കിലും അതിക്രമം നടത്തിയോ? ഈ രീതിയില്‍ കൈാര്യം ചെയ്യപ്പെടാന്‍ വേണ്ടി അവര്‍ എന്താണ് ചെയ്തത്,’ ടൊവിനോയുടെ കുറിപ്പില്‍ പറയുന്നു.

വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ല. യഥാര്‍ത്ഥത്തില്‍ അത് ജനാധിപത്യത്തിന്റെ അടിത്തറകളിലൊന്നാണ്. നമ്മുടെ രാജ്യത്തിന്റെ ഏത് ഭാഗത്തും, ന്യായമായ ഒരു ആവശ്യത്തിനായി, സമാധാനപരമായി പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും എന്റെ ഹൃദയം നിറഞ്ഞ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നുവെന്നും ടൊവിനോ വ്യക്തമാക്കി.

‘എന്റെ ദേശീയ ബോധത്തെ ചോദ്യം ചെയ്യാന്‍ വരുന്നവരോട്, നിങ്ങളെക്കാള്‍ നന്നായി എനിക്ക് എന്നെ അറിയാം. ഇത് രാഷ്ട്രീയത്തിനും മതങ്ങള്‍ക്ക് മറ്റ് എല്ലാ തരം വേര്‍തിരിവുകള്‍ക്കും എതിരാണ്.

എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്. എന്റെ വിശ്വാസം സമാധാനമാണ്,’ ടൊവിനോ കുറിച്ചു.

ടൊവിനോയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം

ശരിയും തെറ്റും ആപേക്ഷികമായിരിക്കും. പക്ഷേ ഇതല്ല ഒരു സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗം.

ഒരു രാജ്യത്തിന്റെ ഭാവി തലമുറ ശബ്ദമുയര്‍ത്തുമ്പോള്‍, അവരുടെ ശബ്ദത്തിന് നേര്‍ക്ക് അടിച്ചമര്‍ത്തലിന്റെ ശക്തി പ്രയോഗിക്കുമ്പോള്‍ അത് ഭാവിയെ തന്നെയാണ് അടിച്ചമര്‍ത്തുന്നത്. ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ചോര്‍ന്നുപോകുന്നത്.

ഈ വിദ്യാര്‍ത്ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്. അവര്‍ പൊതുമുതല്‍ വല്ലതും നശിപ്പിച്ചോ. അവര്‍ എന്തെങ്കിലും അതിക്രമം നടത്തിയോ? ഈ രീതിയില്‍ കൈാര്യം ചെയ്യപ്പെടാന്‍ വേണ്ടി അവര്‍ എന്താണ് ചെയ്തത്.

നമ്മുടെ രാജ്യത്തിന്റെ ഏത് ഭാഗത്തും, ന്യായമായ ഒരു ആവശ്യത്തിനായി, സമാധാനപരമായി പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും എന്റെ ഹൃദയം നിറഞ്ഞ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ല. യഥാര്‍ത്ഥത്തില്‍ അത് ജനാധിപത്യത്തിന്റെ അടിത്തറകളിലൊന്നാണ്.

എന്റെ ദേശീയ ബോധത്തെ ചോദ്യം ചെയ്യാന്‍ വരുന്നവരോട്, നിങ്ങളെക്കാള്‍ നന്നായി എനിന്ന് എന്നെ അറിയാം. ഇത് രാഷ്ട്രീയത്തിനും മതങ്ങള്‍ക്ക് മറ്റ് എല്ലാ തരം വേര്‍തിരിവുകള്‍ക്കും എതിരാണ്.

എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്. എന്റെ വിശ്വാസം സമാധാനമാണ്.

Content Highlight: Tovino Thomas on Student protest and crackdown against that

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more