| Friday, 8th May 2026, 5:41 pm

പഞ്ചാബികളുടെ ഇടികൊണ്ട് ചോര പൊടിഞ്ഞപ്പോഴും ബേസിലിന് മുഖ്യം കണ്ടിന്യൂറ്റി: ടൊവിനോ തോമസ്

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമ പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട ‘വിന്നിങ് കോമ്പോ’ ആണ് ടൊവിനോ തോമസും ബേസില് ജോസഫും. ഇരുവരും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം അതിരടി പ്രഖ്യാപിച്ചതുമുതല് തന്നെ വലിയ ആവേശത്തിലാണ് ആരാധകര്. സിനിമക്കുമപ്പുറം ഇരുവരുടെയും ആഴത്തിലുള്ള സൗഹൃദം തന്നെയാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നതും. ഓണ്സ്‌ക്രീനില് മാത്രമല്ല ഓഫ് സ്‌ക്രീനിലും ഈ കൂട്ടുകെട്ടിന് ആരാധകരേറെയാണ്. ഷൂട്ടിംഗ് ലൊക്കേഷനുകളിലെ ഇരുവരും പങ്കുവെക്കുന്ന രസകരമായ സംഭവങ്ങള് സോഷ്യല് മീഡിയയില് വൈറലാകാറുണ്ട്.

അതിരടി . Photo: IMDB

ബേസില് സംവിധാനം ചെയ്ത് ടൊവിനോ നായകനായ ‘ഗോദ’എന്ന സിനിമയിലെ പഞ്ചാബ് ഷെഡ്യൂളില് വെച്ചുണ്ടായ അനുഭവങ്ങളാണ് ഇപ്പോള് താരങ്ങള് പങ്കുവെച്ചത്. പതിവ് രീതിയിലുള്ള കൗണ്ടറുകളും രസകരമായ കൊടുക്കല് വാങ്ങലുകളുമായി ജിഞ്ചര് മീഡിയക്ക് നല്കിയ അഭിമുഖത്തിലാണ് ഇരുവരുടെയും പ്രതികരണം. അഭിമുഖത്തിന്റെ ചില ഭാഗങ്ങള് ഇതിനോടകം സോഷ്യല് മീഡിയയില് വൈറലാണ്.

‘ഗോദയില് നാട്ടിലെ സീനുകള് കഴിഞ്ഞാണ് ഞങ്ങള് പഞ്ചാബിലെ ഫൈറ്റ് സീനുകള് എടുത്തത്. ഒരു ആക്ഷന് രംഗത്തിനിടെ പഞ്ചാബി ഗുസ്തിക്കാരുടെ കയ്യിലുണ്ടായിരുന്ന വള എന്റെ നെറ്റിയിലിടിച്ച് മുറിഞ്ഞു. ചോര വന്നിട്ടും ക്യാരക്ടര് വിടാതെ ഞാന് അഭിനയം തുടര്ന്നു. ഷോട്ട് കഴിഞ്ഞ് എല്ലാവരും ഓടിവന്ന് എനിക്ക് മരുന്നും കാര്യങ്ങളും തരുമ്പോള്, സംവിധായകനായ ബേസില് വന്ന് ചോദിച്ചത് ‘എന്റെ സീനിന്റെ കണ്ടിന്യൂവിറ്റി നശിപ്പിച്ചല്ലോടാ’ എന്നായിരുന്നു!’ – ടോവിനോ തമാശരൂപേണ പറഞ്ഞു.

അതിരടി . Photo: X.com

ഗോദ, മിന്നല് മുരളി, എ.ആര്.എം, തുടങ്ങിയ ചിത്രങ്ങളാണ് ഇവരുടെ ഹിറ്റ്‌ലിസ്റ്റുകള്. അരുണ് അനിരുദ്ധന്റെ സംവിധാനത്തില് എത്തുന്ന അതിരടി ഈ മാസം 14 ന് ആണ് തീയേറ്ററുകളിലെത്തുന്നത്. ടൊവിനോ തോമസ്, ബേസില് ജോസഫ് എന്നിവര്ക്ക് പുറമെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരം വിനീത് ശ്രീനിവാസനും, സര്വം മായ എന്ന ചിത്രത്തിലെ ഡെലൂലു എന്ന കഥാപാത്രത്തിലൂടെ ശ്രേദ്ധേയയായ റിയ ഷിബുവും ചിത്രത്തില് പ്രധാനവേഷത്തിലെത്തുന്നു. ചിത്രത്തില് റിയയും, ബേസിലും ഒന്നിക്കുന്ന ‘ഇഫ് യു നോ,യു നോ’എന്ന ഗാനം ഇതിനോടകം തന്നെ യൂട്യൂബില് ട്രെന്ഡിങ് ആണ്.

Content Highlight: Tovino shares his experience in Godha movie set with director Basil Joseph

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more