ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഒരേ വൈബ് നിലനിര്‍ത്തിപ്പോരുന്ന താരങ്ങളാണ് ടൊവിനോയും ബേസിലും. ബേസില്‍ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലെ നായകന്‍ എന്നതിലുപരി ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് പലരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ വാര്‍ത്തയാകാറുണ്ട്.
ഇന്‍സ്റ്റഗ്രാം കമന്റുകളില്‍ ഇരുവരും നടത്തുന്ന തമാശ നിറഞ്ഞ വാക്‌പോര് ആരാധകര്‍ക്ക് സന്തോഷം നല്‍കാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ഇരുവരും സോഷ്യല്‍ മീഡിയയിലുള്ള ഇന്ററാക്ഷന്‍ കുറച്ചിരിക്കുകയാണ്. അതിരടി സിനിമയുടെ പ്രൊമോഷനിടെ ഇരുവരും സോഷ്യല്‍ മീഡിയയിലെ കമന്റ് യുദ്ധത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സിനിമാപേജുകളിലെ ചര്‍ച്ച.
ടൊവിനോ തോമസ്, ബേസില്‍ ജോസഫ് Photo: Pearley Maaney show
താനും ബേസിലും തമാശക്ക് വേണ്ടിയാണ് ഇത്തരം പരിപാടികള്‍ തുടങ്ങിയതെന്ന് ടൊവിനോ പറയുന്നു. തങ്ങള്‍ അത് ശരിക്കും ആസ്വദിക്കാറുണ്ടായിരുന്നെന്നും സോഷ്യല്‍ മീഡിയയില്‍ അത് എന്‍ഗേജിങ്ങായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയതായി തോന്നിയെന്നും ടൊവിനോ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു താരം.
‘ഈ കമന്റും റിപ്ലൈകളുമൊക്കെ കണ്ടിട്ട് ആളുകള്‍ സീരിയസായി. ഞാന്‍ എവിടെയെങ്കിലും പോകുന്നത് കാണുമ്പോള്‍ ആളുകള്‍ ‘ബേസിലെവിടെ, കൊണ്ടുവന്നില്ലേ’ എന്ന് ചോദിക്കാന്‍ തുടങ്ങി. ബേസിലാരാ എന്റെ മൂത്ത മോനോ, ഞാന്‍ പോകുന്നിടത്തെല്ലാം കൊണ്ടുപോകാന്‍. ഇത് അവരോട് പറയാന്‍ പറ്റില്ല. അവര്‍ ആ ഒരു ഫണ്ണില്‍ ചോദിക്കുകയായിരിക്കും.
ടൊവിനോ തോമസ്, ബേസില്‍ ജോസഫ് Photo: Screen grab/ Cue Studio
അത് മാത്രമല്ല, ഈ കമന്റിനെയും റിപ്ലൈകളെയും പലരും വേറെ രീതിയിലേക്കൊക്കെ എടുത്തു തുടങ്ങി. അതിനെ ആളുകള്‍ ഓവര്‍ യൂസ് ചെയ്ത് അതിന്റെ ഭംഗി കളയും. ക്രിഞ്ച് ലെവലിലേക്ക് എത്തിയപ്പോള്‍ ഞാന്‍ ബേസിലിനെ വിളിച്ചിട്ട് ‘എടാ നിര്‍ത്തിക്കോ ട്ടാ, പരിപാടി പാളിത്തുടങ്ങി’ എന്ന് പറഞ്ഞു. പിന്നീട് ലവ് ഇമോജിയും തീയും മാത്രം ഇട്ടാല്‍ മതിയെന്ന തീരുമാനത്തില്‍ എത്തി,’ ടൊവിനോ തോമസ് പറയുന്നു.
അതിരടിയുടെ കഥ കേട്ടപ്പോള്‍ തനിക്ക് ഇഷ്ടമായെന്നും എന്നാല്‍ ആ കഥാപാത്രം തനിക്ക് ചെയ്യാനാകുമോ എന്ന് സംശയമായെന്നും ടൊവിനോ പറഞ്ഞു. തിരുവനന്തപുരം സ്ലാങ്ങില്‍ സംസാരിക്കുന്നത് വെല്ലുവിളിയായിരുന്നെന്നും എന്നാല്‍ ഡയറക്ഷന്‍ ടീമിലുള്ളലവര്‍ നല്ല സഹായമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതിരടി Photo: Theatrical poster
ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് അതിരടി. ബേസില്‍ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായമണിയുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ശ്രദ്ധ നേടിയിരുന്നു. റിയ ഷിബുവാണ് ചിത്രത്തിലെ നായിക. മെയ് 14ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Tovino Explains the social media interactions with Basil
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ