| Tuesday, 10th April 2018, 2:12 pm

ഐ.പി.എല്ലില്‍ നിന്നു ധോണി നേടിയത് 107.84 കോടി രൂപ; കോഹ്‌ലി നാലാംസ്ഥാനത്ത്; സമ്പന്നരുടെ പട്ടികയില്‍ മുന്നില്‍ ഇവര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു 2007 ല്‍ ആരംഭിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ആദ്യ പത്തു പതിപ്പുകള്‍ പൂര്‍ത്തിയക്കി ഐ.പി.എല്ലിന്റെ പതിനൊന്നാം സീസണ്‍ ആരംഭിക്കുകയും ചെയ്തു. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനും ദേശീയ ടീമിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും പുറമേ ഐ.പി.എല്‍ പണക്കൊഴുപ്പിന്റെ കൂടി വേദിയാണെന്ന ആരോപണം ആദ്യം മുതലേ ഉയരുന്നുണ്ട്.

ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐ.പി.എല്ലിലൂടെ ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയിരുക്കുന്ന വരുമാനം 100 കോടിയിലധികമാണ്. മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനുമായ എം.എസ് ധോണിയാണ് ഐ.പി.എല്‍ വരുമാനത്തില്‍ മുന്നില്‍.

മണിബോള്‍ നടത്തിയ സര്‍വെ പ്രകാരം ആദ്യ സീസണ്‍ മുതല്‍ ഐ.പി.എല്ലിന്റെ ശ്രദ്ധാകേന്ദ്രമായ ധോണി ഇതുവരെ നേടിയത് 107.84 കോടി രൂപയാണ്. തൊട്ടു പിന്നിലാകട്ടെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയും. 101.60 കോടി രൂപയാണ് രോഹിതിന്റെ സമ്പാദ്യം.

കണക്കുകളിലും റെക്കോര്‍ഡിലും ധോണിക്കൊപ്പം നില്‍ക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാകട്ടെ ഐ.പി.എല്‍ വരുമാനത്തില്‍ നാലാം സ്ഥാനത്താണ്. രോഹിത്തിനു പിന്നില്‍ മൂന്നാം സ്ഥാനത്ത നില്‍ക്കുന്നത് ഐ.പി.എല്ലിലെ സൂപ്പര്‍ താരവും മികച്ച നായകന്മാരിലൊരാളുമായ ഗൗതം ഗംഭീറാണ് 94.62 കോടിയാണ് ഗംഭീറിന്റെ വരുമാനം.

നാലാമതുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ സമ്പാദ്യം 92.20 കോടി രൂപയാണ്. യുവരാജ് സിംഗ് 83.60 കോടി, സുരേഷ് റെയ്‌ന77.74 കോടി എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. വിദേശതാരങ്ങളില്‍ ഇതുവരെ 69.51 കോടി രൂപ നേടിയ എ.ബി. ഡിവില്ലിയേഴ്‌സാണ് ഒന്നാം സ്ഥാനത്ത്. 69.13 കോടി രൂപ സ്വന്തമാക്കിയ ഓസീസ് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ ആണ് വിദേശ താരങ്ങളില്‍ രണ്ടാമത്.

ഇതുവരെ ഐ.പി.എല്ലില്‍ 426 ഇന്ത്യന്‍ താരങ്ങളാണ് ഫ്രാഞ്ചൈസികളുമായി കരാറൊപ്പിട്ടത്. ഇതുവരെ ശമ്പളമായി നല്‍കിയ 2354 കോടി രൂപയില്‍ 54.95 ശതമാനവും നേടിയതും ഇന്ത്യക്കാരാണെന്നും സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more