| Tuesday, 24th November 2026, 8:29 pm

ഇന്ത്യന്‍ സിനിമയ്ക്ക് 2026 നല്ല ബര്‍ക്കത്തുള്ള വര്‍ഷം; ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ സിനിമകളുടെ ലിസ്റ്റില്‍ ബെത്ലഹേമും

അശ്വിന്‍ രാജേന്ദ്രന്‍

2026 അവസാനിക്കാന്‍ ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. മോഹന്‍ലാലിന്റെ അതിമനോഹരവും ഷാരൂഖ് ഖാന്റെ കിങ്ങും അവഞ്ചേഴ്സിന്റെ ഡൂംസ്ഡേയും അടക്കം വമ്പന്‍ ചിത്രങ്ങളാണ് ഈ വര്‍ഷം ഇനി റിലീസിനെത്താനുള്ളത്. മൂന്ന് ചിത്രങ്ങള്‍ക്കും പോസിറ്റീവ് റെസ്പോണ്‍സ് കിട്ടിയാല്‍ ബോക്സ് ഓഫീസിന് തീ പിടിക്കും എന്നതിലും സംശയമില്ല.

എന്നാല്‍ വരാനിരിക്കുന്ന ചിത്രങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ തന്നെ ഒട്ടനവധി ചിത്രങ്ങളിലൂടെ കോടിക്കണക്കിന് രൂപയുടെ ബിസിനസാണ് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഈവര്‍ഷം ഇതിനോകം സംഭവിച്ചിരിക്കുന്നത്. നിലവില്‍ ദംഗലിന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡിന് ഭീഷണിയേകിക്കൊണ്ട് കുതിപ്പ് തുടരുന്ന രാമായണ പാര്‍ട്ട് വണ്‍ ആണ് ലിസ്റ്റിലെ ഏറ്റവും പുതിയ എന്‍ട്രി.

രാമായണ പാര്‍ട്ട് വണ്‍. Photo: X.com

എന്നാല്‍ നിലവിലെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിരിക്കുന്നത് രാമായണയല്ലെന്ന് കാണാം. ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ 2 ആണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം. 1852 കോടിയാണ് ധുരന്ധര്‍ 2 ബോക്സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനത്താകട്ടെ 1690 കോടിയുമായി രാമായണ പാര്‍ട്ട് വണ്ണും പട്ടികയിലുണ്ട്.

അതേസമയം മൂന്നാം സ്ഥാനത്തുള്ളത് സൗത്ത് ഇന്ത്യന്‍ ചിത്രമായ ജയിലര്‍ 2 ആണ്. വമ്പന്‍ ഹൈപ്പിലെത്തിയ ജയിലര്‍ 2 തിയേറ്ററുകളില്‍ നിന്നും നേടിയിരിക്കുന്നത് 835 കോടിയോളമാണ്. തമിഴില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായും ജയിലര്‍ 2 നേടിയിരുന്നു.

ധുരന്ധര്‍ 2. Photo: X.com

മലയാളത്തില്‍ നിന്നും ഒരു ചിത്രവും ഈ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ബെത്ലഹേം കുടുംബ യൂണിറ്റാണ് ലിസ്റ്റില്‍ പത്താം സ്ഥാനത്തുള്ളത്. മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായ ബെത്ലഹേം ബോക്സ് ഓഫീസില്‍ നിന്നും 325 കോടിയ്ക്കടുത്താണ് സ്വന്തമാക്കിയത്.

Content Highlight: Top collected Indian Films in 2026 so far

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more