| Wednesday, 14th October 2015, 10:39 am

തന്റെ തിരിച്ച് വരവിന് പിന്നില്‍ സാനിയയുടെ പ്രചോദനം: ഷോയ്ബ് മാലിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്:  അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തുകയും ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടാനും കഴിഞ്ഞതിന് പിന്നില്‍ ഭാര്യ സാനിയ മിര്‍സയാണെന്ന് പാക് ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്ക്. 2010ന് ശേഷം ആദ്യമായി ടെസ്റ്റ് കളിക്കുന്ന ഷോയ്ബ് ഇന്നലെ ഇംഗ്ലണ്ടിനെതിരെ 124 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

ടെന്നീസ് കോര്‍ട്ടിലെ സാനിയയുടെ മികച്ച പ്രകടനം പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് താരമെന്ന നിലയില്‍ എനിക്ക് പ്രചോദനമായിരുന്നു. വളരെ ആരോഗ്യകരമായ മത്സരമാണ് ഭാര്യയും ഭര്‍ത്താവുമെന്ന നിലയില്‍ ഞങ്ങള്‍ക്കിടയിലുള്ളത്. തന്നെ മാറ്റിയത് സാനിയയാണ്. ഷോയ്ബ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും തഴയപ്പെട്ടപ്പോള്‍ നിരാശനായില്ലെന്നും മത്സരത്തിന്റെ മറ്റു ഫോര്‍മാറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതാണ് തന്റെ തിരിച്ച് വരവിന് കാരണമായതെന്നും ഷോയ്ബ് പറഞ്ഞു.

പാകിസ്ഥാന്റെ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ അസ്ഹര്‍ അലിക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഷോയ്ബിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more