| Wednesday, 13th May 2026, 7:41 pm

നാളെയാണ് നാളെയാണ്.... മുഖ്യമന്ത്രി പ്രഖ്യാപനം നാളെയാണ്; വിവരമറിയിച്ച് ജയറാം രമേശ്

നിഷാന. വി.വി

ന്യൂദല്‍ഹി: മുഖ്യമന്ത്രി പ്രഖ്യാപനം നാളെയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കേരളാ മുഖ്യമന്ത്രിയാരാകണമെന്ന അന്തിമ തീരുമാനത്തിനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന ചര്‍ച്ച ഏകദേശം മുക്കാല്‍ മണിക്കൂറോളം നീണ്ടു നിന്നിരുന്നു. ശേഷം രാഹുല്‍ ഗാന്ധി മടങ്ങിപോവുകയും ചെയ്യ്തു.

എന്നാല്‍ പ്രഖ്യാപനം നാളെയാണെന്ന് ജയറാം രമേശ് അറിയിക്കുകയായിരുന്നു. ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നും കേരളത്തിലെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് നാളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖാര്‍ഗെയെ കണ്ട ശേഷമായിരുന്നു ജയറാം രമേശ് വിവരമറിയിച്ചത്.

കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്നതിലേക്ക് ഉറ്റുനോക്കുകയാണ് കേരളം.

തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് നാളായിട്ടും കേരളത്തിനൊരു മുഖ്യമന്ത്രിയോ മന്ത്രിസഭയോ ഉണ്ടായിട്ടില്ല. വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പൊട്ടിത്തെറുകള്‍ ഉണ്ടായിട്ടുണ്ട്.
കേരളത്തിനൊപ്പം ഫലം വന്ന എല്ലാ സംസ്ഥാനങ്ങളിലും പുതിയ സര്‍ക്കാരുകള്‍ ഭരണം തുടങ്ങി. പലയിടത്തും ജനങ്ങള്‍ നേതാക്കളെ ചോദ്യം ചെയ്തു തുടങ്ങിയതോടെ സഖ്യകക്ഷികള്‍ അടക്കം സഹികെട്ടു.

Content Highlight: Tomorrow is tomorrow…. The Chief Minister’s announcement is tomorrow; Jayaram Ramesh informed

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more