[]ന്യൂദല്‍ഹി: ടോം ജോസഫിന് അര്‍ജുന പുരസ്‌ക്കാരം നല്‍കുന്ന കാര്യം ഗൗരവപൂര്‍വം തന്നെ പരിഗണിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി ജിതേന്ദ്ര സിങ്. []
ജിതേന്ദര്‍ സിങ്, സെക്രട്ടറി പി.കെ. ദേബ്, സായ് ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍ എന്നിവര്‍ തമ്മില്‍ ഇന്നലെ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടന്നു. ഇനി മന്ത്രി അന്തിമ തീരുമാനമെടുക്കും.
വോളിബോള്‍ താരം ടോം ജോസഫിന്റെ പേര് ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചാണു പ്രധാനമായും തീരുമാനമെടുക്കേണ്ടത്.
ടോമിനെ തുടര്‍ച്ചയായ ഒമ്പതാം തവണയും അവാര്‍ഡ് പട്ടികയില്‍ നിന്നും തഴഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ടോമിന് അവാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു.
ഖേല്‍രത്‌ന പട്ടികയില്‍നിന്നു തഴഞ്ഞതിനെതിരെ ഡിസ്‌കസ് ത്രോ താരം കൃഷ്ണ പൂനിയ, പാരാലിമ്പിക്‌സ് താരം എച്ച്.എന്‍. ഗിരിഷ എന്നിവരും മന്ത്രിയെ നേരിട്ടു കണ്ടു പരാതി പറഞ്ഞിരുന്നു.