വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പെരുന്നാളിന്റെ ക്യാരകര്‍ പോസ്റ്റര്‍ പുറത്ത്. വിനായകന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചത്.’ക്രോവേന്മാരും സ്രാപ്പേന്‍മാരും എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഗോവിന്ദ്, സാഗര്‍ സൂര്യ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
കുതിരപ്പുറത്തിരിക്കുന്ന വിനായകന്റെ ലുക്ക് ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. മാസ് ഗെറ്റപ്പില്‍ വിനായകന്‍, വി നായകന്റെ പെരുന്നാള്‍ എന്നിങ്ങനെയുള്ള കമന്റുകള്‍ പോസ്റ്റിന് താഴെ കാണാം.
കളങ്കാവലിന് ശേഷം വിനായകന്‍ നായക വേഷത്തിലെത്തുന്ന പെരുന്നാള്‍, മെക്‌സിക്കന്‍ അപാരത, ഗാമ്ബ്ലര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.
സൂര്യഭാരതി ക്രിയേഷന്‍സ്, ജോളിവുഡ് മൂവീസ്, ഇമ്മട്ടി കമ്പനി എന്നിവയുടെ ബാനറില്‍ മനോജ് കുമാര്‍, ജോളി ലോനപ്പന്‍, ടോം ഇമ്മട്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം വാഗമണിലും പരിസരത്തും പുരോഗമിക്കുകയാണ്.
മണികഠന്‍ അയ്യപ്പ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് അരുണ്‍ ചാലിലാണ്. രോഹിത്ത് വി.എസാണ് സിനിമയുടെ എഡിറ്റ് നിര്‍വഹിക്കുന്നത്. വിനോദ് രവീന്ദ്രന്‍ ആര്‍ട് ഡയറ്ക്ഷന്‍ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്‌സ് സേവ്യറാണ് നിര്‍വഹിക്കുന്നത്. ചിത്രം 2026ല്‍ തിയേറ്ററുകളിലെത്തും.
Content Highlight: Tom Emmatty’s film ‘Perunnal’ character poster released