കന്യാകുമാരി: കൂടംകുളം ആണവ നിലയത്തിനെതിരെ പ്രദേശത്ത് വീണ്ടും സമരം ആരംഭിച്ചു. മനുഷ്യാവകാശ ദിനമായ ഇന്ന് കടലിലും കരയിലുമായി ഉപരോധസമരം നടക്കുകയാണ്.[]
സമരം നേരിടാന്‍ വന്‍ സുരക്ഷ സംവിധാനമാണ് തമിഴ്‌നാട് പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധക്കാര്‍ ചെന്നൈ-കന്യാകുമാരി റോഡ് ഉപരോധിച്ചു. കന്യാകുമാരി മുതല്‍ തൂത്തുക്കുടി വരെയുളള മത്സ്യത്തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
ജനകീയ പ്രസ്ഥാനങ്ങളും അതിനെ പിന്തുണക്കുന്ന രാഷ്ട്രീയ കക്ഷികളും കടല്‍ ഉപരോധത്തെ പിന്തുണച്ച് റോഡുകള്‍ ഉപരോധിക്കുന്നുണ്ട്.
ഈ മാസം അവസാനത്തോടെ ആണവനിലയം പ്രവര്‍ത്തനസജ്ജമാകുന്നതിനാലാണ് സമരം ഊര്‍ജിതമാക്കുന്നത്. ആണവ നിലയം പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സജീവമായി നടക്കുകയാണ്.
ഈ മാസം അവസാനം ഇന്ത്യയിലെത്തുന്ന റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമര്‍ പുടിന്‍ നിലയം ഉദ്ഘാടനം ചെയ്യുമെന്നാണ് കരുതുന്നത്. ഇതിന് മുമ്പ് ഒക്ടോബര്‍ എട്ടിന് കൂടംകുളം നിലയം സമാന രീതിയില്‍ ഉപരോധിച്ചിരുന്നു.
സമരക്കാരുടെ ആശങ്കകള്‍ പരിഹരിച്ചതിനു ശേഷം മാത്രമേ ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാവൂ എന്ന സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ ഉത്തരവ് പാലിക്കുന്നില്ലെന്നാണ് സമരസമിതിയുടെ ആരോപണം.