| Saturday, 9th February 2019, 10:12 pm

തൃണമൂല്‍ എം.എല്‍.എയെ വെടിവെച്ച് കൊന്നു; ബി.ജെ.പിയെന്ന് തൃണമൂല്‍ ,ഉള്‍പ്പാര്‍ട്ടി സംഘര്‍ഷത്തിന്റെ ഇരയെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത്ത് ബിശ്വാസിനെ വെടിവെച്ച് കൊന്നു. നാദിയ ജില്ലയിലെ കൃഷ്ണഗാഞ്ചില്‍ നിന്നുള്ള എം.എല്‍.യാണ്. 7.30ഓടെയാണ് സംഭവം. സരസ്വതി പൂജയില്‍ പങ്കെടുക്കുന്നതിനിടിയലാണ് വെടിയേറ്റത്.

സത്യബിശ്വാസിന് പുറമെ മന്ത്രിമാരായ രത്‌ന ഘോഷ്, നാദിയ യൂണിറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഗൗരിശങ്കര്‍ ദത്ത എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇരുവരും സ്ഥലത്ത് നിന്ന് പോയി മിനിറ്റുകള്‍ക്കകമാണ് സത്യബിശ്വാസിന് വെടിയേറ്റത്.

ക്ലോസ് റേഞ്ചില്‍ നിന്നുകൊണ്ട് എം.എല്‍എക്കെതിരെ മൂന്ന് തവണ നിറയൊഴിച്ചതായി സാക്ഷികള്‍ പറഞ്ഞു. ശേഷം ഇവര്‍ ആള്‍കൂട്ടത്തിനിടയിലേക്ക് മറഞ്ഞതായും കണ്ടുനിന്നവര്‍ പറഞ്ഞു.

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ബിശ്വാസ് കൊല്ലപ്പെട്ടത്. ഇന്ത്യയില്‍ തന്നെ നിര്‍മിക്കപ്പെട്ട തോക്കുപയോഗിച്ചാണ് എം.എല്‍.എയ്‌ക്കെതിരെ നിറയൊഴിച്ചതെന്ന് നാദിയ ജില്ലാ പൊലീസ് സൂപ്രണ്ട് രൂപേഷ് കുമാര്‍ പറഞ്ഞു.

വെടിവെച്ചത് ബി.ജെപി.യാണെന്നാണ് തൃണമൂലിന്റെ ആരോപണം. “”ബിശ്വാസിനെ വധിക്കാന്‍ ബി.ജെ.പി പദ്ധതിയിട്ടിരുന്നു. ഇതോടെ അവര്‍ക്കുണ്ടായ ശക്തനായ എതിരാളിയെ ഇല്ലാതാക്കലായിരുന്നു ഉദ്ദേശം. അതിപ്പോള്‍ നടപ്പിലായി””-തൃണമൂല് സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി ആരോപിച്ചു.

ബിശ്വാസിനെ വധിച്ചത് ബി.ജെ.പിയാണെന്ന് നാദിയ ജില്ലയിലെ തൃണമൂല്‍ പാര്‍ട്ടി നിരീക്ഷകന്‍ അനുഭ്രാത മൊണ്ടല്‍ അറിയിച്ചു. സത്യം അറിയണമെന്നും അതിനായി പാര്‍ട്ടി ഏതറ്റം വരെ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തില്‍ ബി.ജെ.പി കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി പ്രതികരിക്കുമെന്നും പാര്‍ട്ടി നേതൃത്വം പ്രതികരിച്ചു.

എന്നാല്‍ ആരോപണങ്ങളെ ബി.ജെ.പി സംസ്ഥാന നേതൃത്വം തള്ളി. തൃണമൂലിനകത്തെ പ്രശ്‌നങ്ങളുടെ ഇരയാണ് ബിശ്വാസെന്ന് ബംഗാള്‍ ജനറല്‍ സെക്രട്ടറി സത്യനാഥന്‍ ബസു പ്രതികരിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more