| Tuesday, 17th March 2026, 1:59 pm

ടി.കെ ഗോവിന്ദനെ സി.പി.ഐ.എമ്മില്‍ നിന്ന് പുറത്താക്കി

നിഷാന. വി.വി

കണ്ണൂര്‍: പാര്‍ട്ടിക്കെതിരെ രംഗത്തുവന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദനെ പുറത്താക്കി സി.പി.ഐ.എം. ജില്ലാ സെക്രട്ടറി കെ.കെ രാഗേഷാണ് പുറത്താക്കിയ വിവരം അറിയിച്ചത്.

പി.കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഗോവിന്ദന്‍ ഉന്നയിച്ച വിമര്‍ശനങ്ങളെയും അദ്ദേഹം തള്ളി. നീചമായ കാര്യമാണ് ഗോവിന്ദന്‍ ആരോപിച്ചതെന്നും ബന്ധുത്വം പരിഗണിച്ചല്ല ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും രാഗേഷ് കൂട്ടിച്ചേര്‍ത്തു.

ശ്യാമള ടീച്ചര്‍ക്ക് 40 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്.
ടി.കെ ഗോവിന്ദന്‍ പാര്‍ലമെന്ററി മോഹവുമായി നടക്കുകയാണെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ടി.കെ ഗോവിന്ദന്റെ പേര് നിര്‍ദേശിച്ചത് ടി.കെ ഗോവിന്ദന്‍ തന്നെയാണെന്നും കെ.കെ രാഗേഷ് പറഞ്ഞു. പാര്‍ലമെന്ററി ദുര കൊണ്ട് നടക്കുകയായിരുന്നു ഗോവിന്ദനെന്നും അദ്ദേഹം പറഞ്ഞു.

‘ഗോവിന്ദനെ കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാനാവില്ല. അദ്ദേഹം യു.ഡി.എഫിന്റെ ചട്ടുകമായി മാറി. അദ്ദേഹത്തിന് അധികാരത്തോട് വല്ലാത്ത ഭ്രമമാണ്,’ രാഗേഷ് പറഞ്ഞു.

യു.എഡി.എഫിന്റെ പിന്തുണ തേടിയതോടുകൂടി യു.ഡി.എഫിനും അതിന്റെ നേതൃത്വത്തിനും വേണ്ടി വിടുപണിയാണ് ഗോവിന്ദന്‍ ചെയ്തതെന്നും അതിന് വേണ്ടിയാണ് പാര്‍ട്ടിക്കെതിരെ നുണ പ്രചരണം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: TK Govindan expelled from CPI(M)

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more