പ്രേമം എന്ന ഒറ്റച്ചിത്രം കൊണ്ട് തന്നെ മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന പേരാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റേത്. നേരം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അല്‍ഫോണ്‍സ് പ്രേമത്തിലൂടെ നിവിന് മലയാളത്തിലെ മുന്‍നിര സൂപ്പര്‍താരങ്ങള്‍ക്കിടയിലേക്കുള്ള വഴികാണിച്ച് നല്‍കുകയായിരുന്നു. ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.
തിയേറ്ററുകളില്‍ വലിയ ആഘോഷമാക്കി കൊണ്ട് ടൈറ്റില്‍ ലോഞ്ച് സംഘടിപ്പിച്ച് കൊണ്ടാണ് ചിത്രത്തിന്റെ പേര് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നിവിന്റെ കരിയറിലെ അമ്പതാമത്തെ ചിത്രമെന്ന പ്രത്യേകതയുള്ള പ്രൊജക്ടിന് വിജയം എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും നിവിന്‍ പോളിയും ഒന്നിച്ചഭിനയിച്ച നാല് മിനുട്ടോളം നീണ്ട അനൗണ്‍സ്‌മെന്റ് വീഡിയോയിലൂടെയാണ് പേര് പുറത്തുവിട്ടിരിക്കുന്നത്.
നേരം. Photo: Prime Video
റോഡരികില്‍ ലിഫ്റ്റിന് കാത്തുനില്‍ക്കുന്ന അല്‍ഫോണ്‍സിനടുത്ത് നിവിന്‍ വണ്ടി നിര്‍ത്തുന്നതും സംഭാഷണങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ച് ബൈക്കില്‍ കയറി പോകുന്നിടത്തുമാണ് സ്‌ക്രീനില്‍ ചിത്രത്തിന്റെ പേരെഴുതി കാണിക്കുന്നത്. വീഡിയോയിലെ അല്പനേരത്തേക്കെങ്കിലും വന്നുപോകുന്ന ബാക്ക്ഗ്രൗണ്ട് സ്‌കോറും മികച്ചതാണ്. അതേസമയം അല്‍ഫോണ്‍സ് പുത്രനുള്ള സെല്‍ഫ് ട്രോളാണ് ചിത്രത്തിലെ ഹൈലൈറ്റ്. വഴിയരികിലിരുന്ന് വണ്ടിന്റെയും ഉറുമ്പിന്റെയും ഫോട്ടോയെടുക്കുന്ന അല്‍ഫോണ്‍സിനെ നിവിന്‍ ട്രോളുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവെക്കാറുള്ള തുമ്പിയുടെയും പൂവിന്റെയും ചിത്രങ്ങളെ സൂചിപ്പിക്കുന്നതായിരുന്നു ഈ രംഗം.
പേരുപോലെ തന്നെ ചിത്രത്തിന്റെ വിജയം ഇരുവര്‍ക്കും നിര്‍ണായകമാണ്. പ്രേമത്തിന്റെ റിലീസിന് ശേഷം നീണ്ട ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നു അല്‍ഫോണ്‍സ് പൃഥ്വിരാജിനെ നായകനാക്കി ഗോള്‍ഡ് എന്ന ചിത്രവുമായെത്തിയത് . വലിയ ഹൈപ്പാണ് ഗോള്‍ഡിന് ലഭിച്ചതെങ്കിലും തിയേറ്ററുകളില്‍ ചിത്രം പരാജയമായി മാറുകയായിരുന്നു. സമാനമായി നിവിന്‍ പോളിയെ സംബന്ധിച്ചിടത്തോളം മരുഭൂമിയില്‍ പെയ്ത മഴയായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സര്‍വ്വം മായ. പിന്നാലെ പുറത്തിറങ്ങിയ താരത്തിന്റെ രണ്ട് ചിത്രങ്ങള്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.
പ്രേമം. Photo: Jio Hotstar
നിവിന്‍ പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന് അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്. പ്രേമത്തിലൂടെ ശ്രദ്ധേയനായ ശബരീഷ് വര്‍മ വരികളെഴുതുന്ന ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സ്റ്റീവ് കോട്ടൂരാണ്.
Content Highlight: Title of New Movie of Alphonse Puthren and Nivin Pauly out