| Tuesday, 4th January 2011, 4:34 pm

അനാര്‍ത്തവം അറിയേണ്ട കാര്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹോര്‍മോണ്‍ തകരാറുകള്‍, ഓവറി തകരാറുകള്‍ എന്നിവ അനാര്‍ത്തവത്തിന് പ്രധാനകാരണങ്ങളാണ്. അതിനാല്‍ ഈ പ്രശ്‌നം വളരം ഗൗരവമുള്ളതാണ്. ആര്‍ത്തവം വൈകിവരുന്ന സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകള്‍

കറ്റാര്‍വാഴപ്പോള നീര്
കറ്റാവാഴ സാധാരണയായി ലഭിക്കാറുള്ള ഒരു മരുന്നാണ്. ഇതിന്റെ നീര് 20മില്ലി എടുത്ത് അതില്‍ 2.5ഗ്രാം കായം വറുത്തുപൊടിച്ചതും ചേര്‍ത്ത് ഒരാഴ്ച തുടര്‍ച്ചയായി കഴിക്കുന്നത് നല്ലതാണ്.

വാളന്‍ പുളി വേര്

വാളന്‍ പുളിയുടെ വേര് 5 ഗ്രാം അരിക്കൊടിയില്‍ അരച്ചു ഒരാഴ്ച തുടര്‍ച്ചയായി രാവിലെ സേവിക്കുക.

തകര സമൂലം

തകര സമൂലം ഇടിച്ചു പിഴിഞ്ഞ ചാറ് 20മില്ലിയും എള്ളെണ്ണ 20മില്ലിയും ചേര്‍ത്ത് ഒരാഴ്ച സേവിക്കുക.

വാളന്‍ പുളിയില നീര്

വാളന്‍ പുളിയിലയുടെ നീര് 20മില്ലീ രണ്ടുനേരം അരക്ലാസ് പശുവിന്‍പാലില്‍ ചേര്‍ത്തു സേവിക്കുക. ഒരാഴ്ച ഇതുതുടരാം.

ഇത്തിള്‍ക്കണ്ണി മരുന്ന്

ചെമ്പരത്തിയിലുണ്ടാകുന്ന ഇത്തിള്‍ കണ്ണി അഞ്ച് ഗ്രാം അര ക്ലാസ് പശുവിന്‍പാലില്‍ ചേര്‍ത്ത് ദിവസം ഒരു നേരം വീതം ഒരാഴ്ച സേവിക്കുക.

We use cookies to give you the best possible experience. Learn more