യുവാക്കളെയും യുവതികളെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. താരന്‍ കൊണ്ടും ബി കോംപ്ലെക്‌സിന്റെ കുറവ് കൊണ്ടുമൊക്കെ മുടികൊഴിച്ചിലുണ്ടാവാം. എന്നാല്‍ ഇതിന് മരുന്ന് കഴിക്കാന്‍ പലര്‍ക്കും പേടിയാണ്. മരുന്ന് കഴിച്ചാല്‍ മുടി ഇനിയും കൊഴിയുമെന്ന പേടിയാണ് പലര്‍ക്കും.
മുടിയെ സാധാരണയായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഇവയാണ്.
താരന്‍: കുറച്ച് ഉലുവ രാത്രി വെള്ളത്തിലിട്ട് വയ്ക്കുക. പിറ്റേദിവസം രാവിലെ ഇത് അരച്ച് തലയില്‍ പുരട്ടുക. മുപ്പത് മിനിറ്റോളം തലയില്‍ പിടിപ്പിച്ചശേഷം തല കഴുകുക. താരന്‍ പോയിക്കിട്ടും.
മുടികൊഴിച്ചില്‍: അല്പം വെളിച്ചെണ്ണയും എള്ളെണ്ണയും മിക്‌സ് ചെയ്യുക. വെള്ള ചെമ്പരത്തിയുടെ ഇലകള്‍ ചേര്‍ത്ത ഈ എണ്ണ 20 മിനിറ്റോളം ചൂടാക്കുക. ഈ എണ്ണ തണുത്തശേഷം നിങ്ങളുടെ തലയില്‍ പുരട്ടി 20 മിനിറ്റ് കഴിഞ്ഞാല്‍ കഴുകികളയുക. മുടികൊഴിച്ചില്‍ മാറും.
നരച്ചമുടി: ഒരു ഇരുമ്പ് പാത്രത്തില്‍ അല്‍പം മൈലാഞ്ചി കുതിരാന്‍ വെക്കുക. ഇതിലേക്ക് തൈര്, പകുതി ചെറുനാരങ്ങ പിഴിഞ്ഞത് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് തലയില്‍ പുരട്ടുക. രണ്ട് മൂന്ന് മണിക്കൂറുകള്‍ക്കുശേഷം കഴുകി കളയുക.
മുടിക്ക് തിളക്കമില്ലായ്മ: മുട്ടയുടെ വെള്ളയെടുത്ത് മുടിയില്‍ പുരട്ടുക. മുപ്പതുമിനിറ്റുകള്‍ക്കുശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകുക.
മുടിയുടെ അറ്റം പിളര്‍ക്കുക: തലയോട്ടിയില്‍ എണ്ണ പുരട്ടി മസാജ് ചെയ്യുക. മുടിയുടെ അറ്റം ഇളംചൂടുള്ള എണ്ണയില്‍ മുക്കുക. ചൂടുവെള്ളത്തില്‍ മുക്കിയ ടവല്‍ കൊണ്ട് മുടി ചുറ്റിവെക്കുക. കുറച്ചുസമയത്തിനുശേഷം തണുത്തവെള്ളം കൊണ്ട് കഴുകുക.