രാത്രി ഉറങ്ങുന്നതിനു മുമ്പ് ചെറുനാരങ്ങയുടെ നീരും പാല്‍പ്പാടയും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുക. രാവിലെ കഴുകിക്കളയാം. ചുണ്ടുകള്‍ക്ക് നിറം ഏറും.
ചുണ്ടുകളുടെ വരള്‍ച്ച മാറാന്‍ പനിനീരില്‍ ചന്ദനം അരച്ചെടുത്ത് ദിവസവും ഉറങ്ങുന്നതിന് മുന്‍പ് ചുണ്ടുകളില്‍ പുരട്ടി കിടക്കുക
നാരങ്ങാ നീരും ഗ്ലിസറിനും ചേര്‍ന്ന മിശ്രിതം പതിവായി പുരട്ടിയാല്‍ ചുണ്ടുകള്‍ക്ക് നിറവും തിളക്കവും ലഭിക്കും.
മാര്‍ദവമേറിയ അധരങ്ങള്‍ സ്വന്തമാക്കാന്‍ ചെറുനാരങ്ങ നീര് പതിവായി പുരട്ടാം.
ചുണ്ടുകള്‍ ചുവന്ന് തുടുക്കാന്‍ വെള്ള ചന്ദനം അരച്ച് ചുണ്ടില്‍ പുരട്ടുന്നത് നല്ലതാണ്.
പതിവായി നെല്ലിക്ക കഴിച്ചാല്‍ ചുണ്ടുകളുടെ വിളര്‍ച്ച അകന്ന് മൃദുലതയേറും.
ബീറ്റ്‌റൂട്ട് വട്ടത്തില്‍ മുറിച്ചു ചുണ്ടുകളില്‍ മൃദുവായി പുരട്ടുന്നത് കറുപ്പ് നിറം അകറ്റും .
ക്യാരറ്റ്ജ്യൂസ് കുടിക്കുന്നതിലൂടെ ചുണ്ടിന്റെ വിണ്ടുകീറല്‍ തടയാം.
ഒരു ടീസ്പൂണ്‍ പാല്‍പ്പൊടിയില്‍ ഒരു മുട്ടവെള്ള ചേര്‍ത്തു ചുണ്ടുകളില്‍ പുരട്ടി അമര്‍ത്തി തിരുമ്മുന്നത് അധരത്തിലെ വരല്‍ച്ച അകറ്റും.
ചുണ്ടുകള്‍ മൃദുവാകാന്‍ ബദാംപരിപ്പ് അരച്ച് അല്‍പം ഗ്ലിസറിനുമായി ചേര്‍ത്ത് പുരട്ടുക.
്ചുണ്ടിന്റെ വരള്‍ച്ചയകന്ന് മൃദുവാകാന്‍ പതിവായി തേന്‍ പുരട്ടാം.
ചെറുനാരങ്ങാനീരും തേനും യോജിപ്പിച്ച് ചുണ്ടില്‍ പുരട്ടിയാല്‍ അധരങ്ങള്‍ മനോഹരമാവും.