| Saturday, 21st October 2023, 11:14 pm

ദുല്‍ഖറിനൊപ്പം ചെയ്യുന്നത് ഒരു വലിയ ആക്ഷന്‍ പടം: ടിനു പാപ്പച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ ടിനു പാപ്പച്ചന്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമുണ്ടാക്കിയിരുന്നു. തന്റെ അടുത്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനായിരിക്കും നായകനെന്ന് പറഞ്ഞുകൊണ്ടായിരുന്നു ടിനു ചിത്രം പോസ്റ്റ് ചെയ്തത്.

ദുല്‍ഖറിനൊപ്പമുള്ള ചിത്രത്തെ പറ്റി സംസാരിക്കുകയാണ് ടിനു. തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ പരിപാടിയിലാണ് ഇപ്പോള്‍ ദുല്‍ഖറെന്നും അത് കഴിഞ്ഞായിരിക്കും തന്റെ ചിത്രം ചെയ്യുകയെന്നും ടിനു പറഞ്ഞു. ദുല്‍ഖറിനൊപ്പം ചെയ്യുന്നത് വലിയ ആക്ഷന്‍ ചിത്രമാണെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ടിനു പറഞ്ഞു.

‘ഒരു കഥ പറഞ്ഞു, പുള്ളിക്ക് ഓക്കെയായി. അതിന്റെ ഡിസ്‌കഷന്‍ നടക്കുന്നേയുള്ളൂ. പുള്ളി തെലുങ്ക്, തമിഴ്, ഹിന്ദി അങ്ങനെ പാന്‍ ഇന്ത്യന്‍ പരിപാടിയിലാണല്ലോ. അതുകഴിഞ്ഞായിരിക്കും. ചര്‍ച്ചയൊക്കെ കഴിഞ്ഞ് എടുത്ത ഫോട്ടോയാണ് അത്.

അടുത്തതായി ചെയ്യുമെന്ന് പറഞ്ഞ റൊമാന്റിക് പടമാണോ ഇത് എന്ന ചോദ്യത്തിന് അല്ലെന്നും ഇതൊരു വലിയ ആക്ഷന്‍ പടമാണെന്നും ടിനു പാപ്പച്ചന്‍ പറഞ്ഞു.

ചാവേറാണ് ഒടുവില്‍ റിലീസ് ചെയ്ത ടിനു പാപ്പച്ചന്റെ ചിത്രം. കണ്ണൂരിലെ പാര്‍ട്ടി പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് പെപ്പെ, മനോജ് കെ.യു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചാവേര്‍ നിര്‍മിച്ചത്.

Content Highlight: Tinu Pappachan talks about his movie with Dulquer Salmaan

Latest Stories

We use cookies to give you the best possible experience. Learn more