| Saturday, 2nd November 2019, 1:37 pm

ചെമ്പനും സാബുവും ആന്റണിയും വീണ്ടും വരുന്നു; സംവിധാനം ജല്ലിക്കെട്ടിലെ എസ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് എന്ന് ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അഞ്ച് പേരുണ്ട്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്‍, ജാഫര്‍ ഇടുക്കി, എസ്.ഐ ആയെത്തിയ ടിനു പാപ്പച്ചന്‍. ഇൗ അഞ്ച് പേരും വീണ്ടും വരികയാണ്.

ജല്ലിക്കെട്ടിലെ എസ്.ഐ ആയി അഭിനയത്തിലും ഒരു കൈ നോക്കിയ ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പേര് ‘അജഗജാന്തരം’. ലിജോ ജോസ് പെല്ലിശേരിയുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ടിനു പാപ്പച്ചന്റെ രണ്ടാം സംവിധാന സംരഭമാണ് ‘അജഗജാന്തരം’.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ 2018ലെ ബോക്‌സഓഫീസ് ഹിറ്റുകളിലൊന്നായിരുന്നു. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവേല്‍ ജോസഫും അജിത് തലപ്പിള്ളിയും ചേര്‍ന്നാണ് അജഗജാന്തരം നിര്‍മ്മിക്കുന്നത്.

ജിന്റോ ജോര്‍ജ് ഛായാഗ്രാഹകന്‍ ആകുന്ന ചിത്രത്തില്‍ ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റര്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more