| Wednesday, 8th June 2016, 7:59 am

ഇന്ത്യയെ മുസ്‌ലിംരഹിതമാക്കാന്‍ സമയമായി: സാധ്വി പ്രാചി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍:  വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത് വി.എച്ച്.പി നേതാവ് സാധ്വി പ്രാചിയുടെ പ്രസംഗം. കോണ്‍ഗ്രസ് മുക്തഭാരതം സാധ്യമായിരിക്കുന്നു. അടുത്ത ലക്ഷ്യം മുസ്‌ലിംങ്ങളെ തുടച്ചുനീക്കലാണ്. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇനി വേണ്ടതെന്നും സാധ്വി പ്രാചി പറഞ്ഞു. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍  കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ പ്രാചിയുടെ വര്‍ഗീയ പ്രസംഗം.

റൂര്‍ക്കിയിലുണ്ടായ സംഘര്‍ഷത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റിരുന്നെന്നും ഖാണ്‍പൂര്‍ എം.എല്‍.എയായ കുന്‍വര്‍ പ്രണവ് സിംഗ് ചാമ്പ്യന്റെ വീട് അക്രമിക്കപ്പെട്ടത് നേരത്തെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സാധ്വി പ്രാചി ആരോപിച്ചു. ഹരീഷ് റാവത്ത് സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച വിമത കോണ്‍ഗ്രസ് എം.എല്‍.എയായ ചാമ്പ്യന്‍ കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

നിലവില്‍ എം.പിയായ യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചാല്‍ 300 സീറ്റെങ്കിലും ലഭിക്കുമെന്നും സാധ്വിപ്രാചി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more