| Sunday, 2nd November 2025, 3:06 pm

സിംഹാസനത്തില്‍ നിന്ന് സൂര്യയെ ഇറക്കിവിട്ട് ഡേവിഡ്; ഓസീസിന്റെ കൊമ്പന്‍ തൂക്കിയത് വെടിക്കെട്ട് റെക്കോഡ്!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടി-20 നിന്‍ജ സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നിലവില്‍ 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സാണ് നേടിയത്. ടീമിന് വേണ്ടി ക്രീസിലുള്ളത് ടിം ഡേവിഡും മാര്‍ക്കസ് സ്‌റ്റോയിനിസുമാണ്. സ്‌റ്റോയിനിസ് ആറ് പന്തില്‍ എട്ട് റണ്‍സും ഡേവിഡ് 28 പന്തില്‍ 57* റണ്‍സുമാണ് നേടിയത്. ടോപ്പ് ഓര്‍ഡര്‍ തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ നാലാമനായി ഇറങ്ങിയാണ് ഡേവിഡ് മിന്നും പ്രകടനം നടത്തിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഒരു അന്താരാഷ്ട്ര ടീമിന് വേണ്ടി ഏറ്റവും വേഗതയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് ഡിംഡേവിഡിന് സാധിച്ചത്. വെറും 569 പന്തില്‍ നിന്നാണ് താരം ഓസ്‌ട്രേലിയക്ക് വേണ്ടി ഈ നേട്ടത്തിലെത്തിയത്. ഈ റെക്കോഡ് ലിസ്റ്റില്‍ നേരത്തെ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ മറികടന്നാണ് ഡേവിഡ് ഒന്നാമനായത്.

ഒരു അന്താരാഷ്ട്ര ടീമിന് വേണ്ടി ഏറ്റവും വേഗതയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം, ബോള്‍, ടീം എന്ന ക്രമത്തില്‍

ടിം ഡേവിഡ് – 569 – ഓസ്‌ട്രേലിയ

സൂര്യകുമാര്‍ യാദവ് – 573 – ഇന്ത്യ

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 604 – ഓസ്‌ട്രേലിയ

ഫിന്‍ അലന്‍ – 611 – ന്യൂസിലാന്‍ഡ്

ഓസ്ട്രേലിയ പ്ലെയിങ് ഇലവന്‍

അതേസമയം മത്സരത്തില്‍ ഓസീസിന് ട്രാവിസ് ഹെഡ് (6), മിച്ചല്‍ മാര്‍ഷ് (11), ജോഷ് ഇംഗ്ലിസ് (1), മിച്ചല്‍ ഓവന്‍ (0) എന്നിവരെയാണ് നഷ്ടപ്പെട്ടത്. ഇന്ത്യക്ക് വേണ്ടി നിലവില്‍ വരുണ്‍ ചക്രവര്‍ത്തിയും അര്‍ഷ്ദീപ് സിങ്ങും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, മിച്ചല്‍ ഓവന്‍, മാര്‍കസ് സ്റ്റോയ്നിസ്, മാറ്റ് ഷോര്‍ട്ട്, സേവ്യര്‍ ബാര്‍ട്ലെറ്റ്, ഷോണ്‍ അബോട്ട്, നഥാന്‍ എല്ലിസ്, മാറ്റ് കുന്‍മാന്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, അക്സര്‍ പട്ടേല്‍, ശിവം ദുബെ. ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Content Highlight: Tim David In Great Record Achievement For Australia

Latest Stories

We use cookies to give you the best possible experience. Learn more