| Monday, 21st October 2013, 1:01 am

ആറ് മാസം തന്നെ മുലയൂട്ടിയത് ഒരു മുസ്ലിം സ്ത്രീ: സുനന്ദ തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാശ്മീരിലെ പ്രശസ്തമായ പണ്ഡിറ്റ് കുടുംബത്തില്‍ ജനിച്ച തന്നെ ആറ് മാസം മുലപ്പാലൂട്ടിയത് ഒരു മുസ്ലിം സ്ത്രീ ആയിരുന്നെന്ന് സുനന്ദ തരൂര്‍.
തന്റെ ജനനശേഷം അമ്മയുടെ ആരോഗ്യം വളരെ മോശമായിരുന്നതിനാല്‍ പാലൂട്ടാനാവില്ലായിരുന്നത് കൊണ്ടാണ്  അയല്‍വാസിയായ മുസ്ലിം സ്ത്രീ മുലയൂട്ടിയത്. കൗമുദി ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
അന്ന്മുസ്ലിങ്ങളും ഹിന്ദുക്കളും കണ്ടാല്‍ മിണ്ടാത്ത കാലമായിരുന്നു. പിന്നീട് സുനന്ദയുടെ കുടുംബം ജമ്മുവിലേക്ക് പോയി. അന്ന് സുനന്ദ വിദേശത്തായിരുന്നത് കൊണ്ട് പാലൂട്ടിയ സ്ത്രീയെ കാണാന്‍ പോലും സാധിച്ചിരുന്നില്ലെന്നും സുനന്ദ പറഞ്ഞു.
കാശ്മീര്‍ വിട്ട് പോകരുതെന്ന് ആ സ്ത്രീ കരഞ്ഞ് പറഞ്ഞുവെങ്കിലും പോകാതെ പറ്റില്ലായിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും തങ്ങള്‍ അഭയാര്‍ത്ഥികളെപ്പോലെയാണ് ജമ്മുവില്‍ കഴിയുന്നത്. അടുത്തിടെ ഉമ്മയെ കാണാന്‍ കാശ്മീരിലെത്തി. കാശ്മീരിലേക്ക് താമസം മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും സുനന്ദ അഭിമുഖത്തില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more