| Sunday, 22nd February 2026, 1:53 pm

രോഹിത്തിനും വിരാടിനും പോലുമില്ല; പ്രോട്ടിയാസിനെതിരെ 'ആദ്യ ഇന്ത്യനാവാന്‍' തിലക്

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മത്സരമാണിപ്പോള്‍ ക്രിക്കറ്റ് ചര്‍ച്ചകളില്‍ സജീവം. ഇന്ന് (ഫെബ്രുവരി 22) അഹമ്മദാബാദ് ഈ മത്സരം സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.

അപരാജിതരായാണ് ഇരുടീമുകളും സൂപ്പര്‍ 8ലെ തങ്ങളുടെ ആദ്യ പോരാട്ടത്തിന് ഒരുങ്ങുന്നത്. അതിനാല്‍ തന്നെ മെന്‍ ഇന്‍ ബ്ലൂവിന്റെയും പ്രോട്ടിയാസിന്റെയും ലക്ഷ്യം വിജയം മാത്രമാണ്.

ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ താരം തിലക് വര്‍മ കാത്തിരിക്കുന്നത് ഒരു സൂപ്പര്‍നേട്ടമാണ്. സൗത്ത് ആഫ്രിക്കക്ക് എതിരെ ടി – 20യില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കാനാണ് താരത്തിന് അവസരമുള്ളത്.

തിലക് വര്‍മ. Photo: BCCI/x.com

ഇതിനായി തിലകിന് നാല് റണ്‍സ് മാത്രം മതി. നിലവില്‍ ഇടം കൈയ്യന്‍ ബാറ്റര്‍ക്ക് പത്ത് ഇന്നിങ്സിലായി 496 റണ്‍സുണ്ട്. രണ്ട് വീതം സെഞ്ച്വറികളും അര്‍ധ സെഞ്ച്വറികളും നേടിയാണ് താരം ഇത്രയും റണ്‍സ് തന്റെ അക്കൗണ്ടിലെത്തിച്ചത്.

ആദ്യ ഇന്ത്യന്‍ ആകുന്നതിനൊപ്പം തന്നെ ഇന്ത്യ – സൗത്ത് ആഫ്രിക്ക ടി – 20 മത്സരങ്ങളില്‍ 500 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും തിലകിന് തന്റെ പേരിലാക്കാം. നിലവില്‍ പ്രോട്ടിയാസ് താരങ്ങളായ ഡേവിഡ് മില്ലറും ക്വിന്റണ്‍ ഡി കോക്കും മാത്രമാണ് 500 റണ്‍സ് അടിച്ചവര്‍.

ഇന്ത്യ – സൗത്ത് ആഫ്രിക്ക ടി – 20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)

ഡേവിഡ് മില്ലര്‍ – സൗത്ത് ആഫ്രിക്ക – 25 – 563

ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 14 – 507

തിലക് വര്‍മ – സൗത്ത് ആഫ്രിക്ക – 10 – 496

രോഹിത് ശര്‍മ – ഇന്ത്യ – 17 – 429

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 14 – 406

വിരാട് കോഹ്‌ലി – ഇന്ത്യ – 13 – 394

ഇന്ത്യൻ ടീം. Photo: BCCI/x.com

അതേസമയം, ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിലും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യയും പ്രോട്ടിയാസും കളത്തിലിറങ്ങുന്നത്. 2024 ടി – 20 ലോകകപ്പിന്റെ ഫൈനലിന് ശേഷം ഇത് ആദ്യമായാണ് ഇരുവരും ഏറ്റുമുട്ടുന്നത്.

അതിനാല്‍ തന്നെ ആധിപത്യം തുടരാനാണ് സൂര്യയും സംഘവും സ്വപ്നം കാണുന്നത്. മറുവശത്ത് ഫൈനലിലെ തോല്‍വിക്ക് പ്രതികാരം വീട്ടുക എന്നതാവും പ്രോട്ടിയാസിന്റെ ലക്ഷ്യം.

Content Highlight: Tilak Varma needs four runs to became first Indian to score 500 T20I runs against South Africa

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more