| Sunday, 25th October 2026, 8:51 pm

സഞ്ജുവും തിലകും ചേര്‍ന്നടിച്ച 210*ന്റെ ലിസ്റ്റിലേക്ക് തിലകും റെഡ്ഡിയും സ്വന്തമാക്കിയ 69*; ചരിത്രത്തിലേക്കുള്ള കൂട്ടുകെട്ട്

ആദർശ് എം.കെ.

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം ടി-20 മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്.

ബ്ലാക് ക്യാപ്‌സ് ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം തിലക് വര്‍മ, നമന്‍ ധിര്‍, നിതീഷ്‌കുമാര്‍ റെഡ്ഡി എന്നിവരുടെ കരുത്തില്‍ ഒരു പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

തിലക് 26 പന്തില്‍ പുറത്താകാതെ 51 റണ്‍സും നിതീഷ് 13 പന്തില്‍ പുറത്താകാതെ 26 റണ്‍സും നേടി. 17 പന്തില്‍ 31 റണ്‍സുമായാണ് ധിര്‍ തിരിച്ചുനടന്നത്.

15ാം ഓവറിലെ അഞ്ചാം പന്തില്‍ നമന്‍ ധിര്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ നിതീഷ് കുമാര്‍, തിലകിനൊപ്പം ഉറച്ചുനിന്ന് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുനടത്തുകയായിരുന്നു.

69 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഇന്ത്യയുടെ ടി-20 ചരിത്രത്തിലെ ഏറ്റവും മികച്ച ഏഴാം വിക്കറ്റ് കൂട്ടുകെട്ടായും ഈ ചെറുത്തുനില്‍പ് അടയാളപ്പെടുത്തപ്പെട്ടു.

ഓരോ വിക്കറ്റിലും ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടുകള്‍

(വിക്കറ്റ് – താരങ്ങള്‍ – റണ്‍സ് – എതിരാളികള്‍ എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ വര്‍ഷം)

1. രോഹിത് ശര്‍മ & കെ.എല്‍. രാഹുല്‍ – 165 – വെസ്റ്റ് ഇന്‍ഡീസ് (2017)

2. സഞ്ജു സാംസണ്‍ & തിലക് വര്‍മ – 210* – സൗത്ത് ആഫ്രിക്ക (2024)

3. ശ്രേയസ് അയ്യര്‍ & ഇഷാന്‍ കിഷന്‍ – 137* – വെസ്റ്റ് ഇന്‍ഡീസ് (2026)

4. ഋതുരാജ് ഗെയ്ക്വാദ് & തിലക് വര്‍മ – 141* – ഓസ്‌ട്രേലിയ (2023)

5. രോഹിത് ശര്‍മ & റിങ്കു സിങ് – 190* – അഫ്ഗാനിസ്ഥാന്‍ (2024)

6. സൂര്യകുമാര്‍ യാദവ് & അക്‌സര്‍ പട്ടേല്‍ – 91 – ശ്രീലങ്ക – 2023

7. തിലക് വര്‍മ & നിതീഷ് കുമാര്‍ റെഡ്ഡി – 69* – ന്യൂസിലാന്‍ഡ് (2026)*

8. സുരേഷ് റെയ്‌ന & ഹര്‍ഭജന്‍ സിങ് – 61 – ന്യൂസില്ന്‍ഡ് (2009)

9. ദീപക് ഹൂഡ & ഉമേഷ് യാദവ് – 48 – സൗത്ത് ആഫ്രിക്ക (2022)

10. ആര്‍.പി. സിങ് & എസ്. ശ്രീശാന്ത് – 17* – ന്യൂസില്ന്‍ഡ് – 2007

അതേസമയം, ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുമ്പിലാണ്. ഒക്ടോബര്‍ 27നാണ് പരമ്പയിലെ മൂന്നാം മത്സരം. വെല്ലിങ്ടണാണ് വേദി.

Content Highlight: Tilak Varma and Nitish Kumar Reddy forge India’s best-ever seventh-wicket partnership in international T20s.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more