| Wednesday, 8th October 2025, 12:45 pm

മെസിയെ കാണാന്‍ ഒരുകോടി രൂപവരെ; ടിക്കറ്റ് നിരക്ക് നിശ്ചയിച്ച് സ്‌പോണ്‍സര്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചിയില്‍ മത്സരത്തിനിറങ്ങുന്ന അര്‍ജന്റീനയുടെ കളി കാണാനുള്ള വി.വി.ഐ.പി ടിക്കറ്റിന്റെ വില 50 ലക്ഷം രൂപ. മൂന്ന് പേരടങ്ങുന്ന വി.വി.ഐ.പി പാക്കേജിന് ഒരു കോടി രൂപയുമാണ് ഈടാക്കുന്നത്. മാത്രമല്ല ടിക്കറ്റ് വില 5000 രൂപ മുതല്‍ 50 ലക്ഷം രൂപ വരെയാണ് നിശ്ചയിച്ചിട്ടുള്ളത്.

സ്‌പോണ്‍സര്‍മാരാണ് മത്സരത്തിനായുള്ള ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും വലി തുകയാണ് മത്സരത്തിന് ഈടാക്കുന്നതെന്നും വിമര്‍ശനമുണ്ട്. ഏറ്റവും കുറഞ്ഞ ടിക്കറ്റിന്റെ വില 5000 രൂപയാണ്. നവംബര്‍ 17നാണ് മെസിയുടെ അര്‍ജന്റീനയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

നേരത്തെ തിരുവന്തപുരത്ത് മത്സരം നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഈ മത്സരം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. മത്സരങ്ങളോടനുബന്ധിച്ച് നടക്കുന്ന ഒരുക്കളും പുരോഗമിക്കുകയാണ്.
2011ന് ശേഷം ഇതാദ്യമായാണ് മെസി ഇന്ത്യ സന്ദര്‍ശിക്കുന്നത്. മൂന്ന് ദിവസമായിരിക്കും മെസി കേരളത്തിലുണ്ടാവുക. ഇത് സംബന്ധിച്ച് കേരള കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ സ്ഥിരീകരണം നല്‍കിയിരുന്നു.
Content Highlight: Ticket prices for Argentina’s match in Kochi have been set

We use cookies to give you the best possible experience. Learn more