| Wednesday, 9th July 2025, 6:30 pm

ഒരു നെഗറ്റീവ് കഥാപാത്രത്തെ ഇത്രമാത്രം സ്‌നേഹിക്കാൻ കാരണമുണ്ട്: പ്രകാശ് വർമ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും സിനിമയിലെ എസ്.ഐ ജോര്‍ജ് എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഗംഭീര എന്‍ട്രി നടത്തിയ നടനാണ് പ്രകാശ് വർമ. ദുബായ് ടൂറിസം പ്രൊമോഷന് വേണ്ടി ബോളിവുഡ് താരം ഷാരൂഖ് ഖാനെ വെച്ച് ബീ മൈ ഗസ്റ്റ് എന്ന ഹാഷ് ടാഗിൽ തയ്യാറാക്കിയ പരസ്യം, സൂസൂ, ഹച്ച്, കേരള ടൂറിസം, ഇൻക്രെഡിബിൾ ഇന്ത്യ എന്നിങ്ങനെയുള്ള പ്രശസ്ത പരസ്യങ്ങളുടെയെല്ലാം സംവിധായകൻ പ്രകാശ് വർമയാണ്.

തുടരും എന്ന ചിത്രം ഇറങ്ങിയതിനുശേഷം പ്രകാശ് വർമ അവതരിപ്പിച്ച കഥാപാത്രത്തിന് വളരെയധികം പ്രശംസ കിട്ടിയിരുന്നു. ഇപ്പോൾ ചിത്രത്തെക്കുറിച്ചും തനിക്ക് കിട്ടുന്ന പ്രശംസയെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.

പ്രേക്ഷകര്‍ തന്റെ കഥാപാത്രത്തിനെ സ്വീകരിച്ചതിന് രണ്ടുകാരണങ്ങളുണ്ടെന്നും ഒരു നെഗറ്റീവ് കഥാപാത്രത്തിനെ ഇത്രമാത്രം സ്‌നേഹിക്കുന്നതും തന്നെ തിരിച്ചറിയുന്നതും എക്‌സ്പീരിയന്‍സ് ചെയ്യാത്ത കാര്യങ്ങളാണെന്നും അദ്ദേഹം പറയുന്നു.

ക്രൂരനായ പൊലീസുകാരനാണ് കഥാപാത്രമെന്നും ആ കഥാപാത്രത്തിനെ ഏറ്റെടുക്കാന്‍ കാരണമുണ്ടെന്നും കഥാപാത്രത്തിന്റെ ആര്‍ക്ക് എഴുതിവെച്ചിരിക്കുന്നത് മനോഹരമായിട്ടാണെന്നും പ്രകാശ് വര്‍മ കൂട്ടിച്ചേര്‍ത്തു. ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു നടന്‍.

‘പ്രേക്ഷകര്‍ എന്നെ സ്വീകരിച്ചതിന് രണ്ടുമൂന്ന് ഘടകങ്ങളുണ്ടെന്ന് തോന്നുന്നു. ഒരു നെഗറ്റീവ് കഥാപാത്രത്തിനെ ഇത്രമാത്രം ആള്‍ക്കാര്‍ സ്‌നേഹിക്കുക അല്ലെങ്കില്‍ എന്നെ കണ്ടാല്‍ തിരിച്ചറിഞ്ഞ് ആ സന്തോഷം എന്റെ അടുത്ത് പ്രകടിപ്പിക്കുക ഇതൊക്കെ എന്റെ ജീവിതത്തില്‍ എക്‌സ്പീരിയന്‍സ് ചെയ്യാത്ത കാര്യങ്ങളാണ്.

കഴിഞ്ഞ ഒന്നരമാസത്തെ ഫോണ്‍വിളികളും എന്നോട് കാണിക്കുന്ന സ്‌നേഹമൊക്കെ കാണുമ്പോഴാണ് മനസിലാകുന്നത്. ക്രൂരമായ പൊലീസ് ഓഫീസറാണ്. പക്ഷെ, ആ കഥാപാത്രത്തിനെ ഏറ്റെടുക്കുക എന്നുപറയുമ്പോള്‍ എനിക്ക് തോന്നിയിട്ടുള്ള രണ്ട് കാര്യങ്ങളുണ്ട്.

ആ സിനിമയിലെ ഈ കഥാപാത്രത്തിന്റെ ആര്‍ക്ക് എഴുതിവെച്ചിരിക്കുന്നത് വളരെ മനോഹരമായിട്ടാണ്. രണ്ട് പെര്‍ഫോമിങ് റിലേറ്റഡായിട്ടുള്ള പല കാര്യങ്ങളുണ്ട്,’ പ്രകാശ് വര്‍മ പറയുന്നു.

Content Highlight: Thudarum: There’s a reason to love a negative character so much says Prakash Varma

We use cookies to give you the best possible experience. Learn more