ജൂലൈയില്‍ തിയേറ്ററുകളില്‍ ഉണ്ടായ ഒഴിവ് നികത്തി ഒന്നിലധികം മികച്ച ചിത്രങ്ങളാണ് ഓഗസ്റ്റില്‍ കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ തുടക്കം ഓഗസ്റ്റ് 7ന് തിയേറ്ററുകളിലെത്തി മികച്ച പ്രതികരണങ്ങള്‍ സ്വന്തമാക്കി ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത കളക്ഷനായിരുന്നു സ്വന്തമാക്കിയത്. ഒപ്പം മമിത ബൈജുവും സൂര്യയും പ്രധാനവേഷത്തിലെത്തിയ വിശ്വനാഥന്‍ ആന്‍ഡ് സണ്‍സും തിയേറ്ററുകളിലെത്തുകയും മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു.
തുടക്കം. Photo: District
ഇപ്പോഴിതാ ഈ രണ്ട് ചിത്രങ്ങളെയും സൈഡാക്കി കൊണ്ടാണ് ഓണം റിലീസായി പൃഥ്വിരാജ് നായകനായ ഖലീഫയും നിവിന്‍ പോളിയുടെ ബെത്‌ലഹേം കുടുംബ യൂണിറ്റും തിയേറ്ററുകളിലേക്കെത്തിയത്. ഇന്നലെ (വ്യാഴം) പുറത്തിറങ്ങിയ ഖലീഫയ്ക്ക് സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിക്കുകയും ഇന്ന് (വെള്ളി) പുറത്തിറങ്ങിയ ബെത്‌ലഹേം വന്‍ പ്രതികരണം നേടുകയും ചെയ്തതോടെ തുടക്കത്തിന് ലഭിക്കുന്ന കളക്ഷനില്‍ കാര്യമായ ഇടിവ് സംഭവിച്ചിരിക്കുകയാണ്. ചിത്രം ഇതുവരെ ആഗോള ബോക്‌സ് ഓഫീസില്‍ 42 കോടിയോളം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കേരള ബോക്‌സ് ഓഫീസില്‍ നിന്നും മാത്രം ചിത്രത്തിന് 23 കോടിയോളമാണ് തിയേറ്ററുകളില്‍ നിന്നും നേടാനായത്. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ കളക്ഷനില്‍ കാര്യമായ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. റിലീസ് ചെയ്ത പതിനാലാം ദിവസം 26 ലക്ഷമാണ് തുടക്കത്തിന് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും ലഭിച്ച കളക്ഷനെന്ന് വിശ്വസിനീയമായ സോഴ്‌സുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ 50 കോടിയെന്ന നേട്ടത്തിലേക്ക് ചിത്രത്തിന് എത്തുക എന്നത് അസാധ്യമാണെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഈ വര്‍ഷം പുറത്തിറങ്ങി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ എട്ടാം സ്ഥാനം സ്വന്തമാക്കാനും തുടക്കത്തിന് സാധിച്ചിരിക്കുകയാണ്.
തുടക്കം. Photo: X.com
വിസ്മയ മോഹന്‍ലാല്‍ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രത്തില്‍ മോഹന്‍ലാലും കാമിയോ റോളില്‍ എത്തിയിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും പ്രധാനവേഷത്തിലെത്തിയിരുന്നു.
Content Highlight: Thudakkam box office collection decreases after Khalifa and Bethlehem Kudumba unit release