| Friday, 29th May 2026, 7:48 am

മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ്; പിണറായി ഇടപ്പെട്ടതിന് പിന്നാലെ ബിനീഷ് കോടിയേരിക്ക് പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കി സി.പി.ഐ.എം

നിഷാന. വി.വി

തിരുവനന്തപുരം: സി.പി.ഐ.എം മുന്‍ സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കി സി.പി.ഐ.എം.

നാല് തവണ അപേക്ഷ നല്‍കിയിട്ടും അംഗത്വം പുതുക്കി നല്‍കിയിരുന്നില്ല. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പിണറായി വിജയന്‍ ഇടപെട്ടതോടെയാണ് അംഗത്വം പുതുക്കി നല്‍കാനുള്ള പാര്‍ട്ടി തീരുമാനം.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി ബ്രാഞ്ചിലേക്കാണ് ബിനീഷ് കോടിയേരിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2021 ല്‍ ലഹരി കേസില്‍ അറസ്റ്റ് ചെയ്തതോടെയാണ് അംഗത്വം റദ്ദാക്കിയത്.

2023ല്‍ ബിനീഷ് കേസില്‍ നിന്നും കുറ്റവിമുക്തനായി. ശേഷം നാല് തവണ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അപേക്ഷ നല്‍കിയിട്ടും സംസ്ഥാന കമ്മിറ്റി അംഗത്വം പുതുക്കി നല്‍കിയിരുന്നില്ല. പാര്‍ട്ടി സെക്രട്ടറിയും ഇതിന് കൃത്യമായ വിശദീകരണം നല്‍കിയിരുന്നില്ല. പ്രാദേശിക വിഷയം മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മൂന്ന് വര്‍ഷത്തിന് ശേഷമാണ് ബിനീഷിന് അംഗത്വം പുതുക്കി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പിണറായി വിജയന്റെ വീട്ടില്‍ നടന്ന ഇ.ഡി റെയ്ഡിനെതിരായ പ്രതിഷേധത്തില്‍ ബിനീഷ് പങ്കെടുത്തിരുന്നു.

Content Highlight: Three years of waiting; CPI(M) renews party membership of Bineesh Kodiyeri after Pinarayi’s intervention

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more