കൊച്ചി: തൃപ്പൂണിത്തുറയില്‍ മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന സംഭവത്തില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയ ഒരു വര്‍ഷമായി നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
കുട്ടിയുടെ അച്ഛന്‍ തിരുവനന്തപുരത്ത് ജോലിക്ക് പോകുമ്പോള്‍ പ്രതി കുഞ്ഞിന്റെ വീട്ടില്‍ കൂട്ട് കിടക്കാന്‍ വരാറുണ്ടെന്ന് കുട്ടിയുടെ അമ്മൂമ്മയും പറഞ്ഞിരുന്നു.
ഇന്നലെ ഉച്ച മുതല്‍ ഇയാള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. തുടക്കത്തില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട ആലുവ എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിനെത്തുടര്‍ന്നാണ് കുറ്റം സമ്മതിച്ചത്. കുട്ടി മരണപ്പെട്ട സമയത്ത് ഇയാള്‍ കുടുംബക്കാരുടെ മുന്നില്‍ കടുത്ത് ദുഖമുള്ളതായി അഭിനയിക്കുകയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുഞ്ഞിന്റെ അമ്മയെ കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്തിരുന്നു. പുത്തന്‍കുരിശ് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കുട്ടിയെ അമ്മയെ പീഡിപ്പിച്ച വിവരം കുഞ്ഞിന്റെ അമ്മയ്ക്ക് അറിയാമായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇക്കാര്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.
മരിക്കുന്നതിന് മുമ്പ് കുട്ടി ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ മുറിവുകള്‍ ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
പ്രതിക്കെതിരെ പോക്‌സോ, ബാലനീതി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കിയ സൂചനയെ തുടര്‍ന്ന് നടത്തിയ രഹസ്യമായ അന്വേഷണത്തിനൊടുവിലാണ് പൊലീസിന്റെ നടപടി.
മെയ് 19നാണ് മൂന്നുവയസുകാരിയെ കാണാതായെന്ന പരാതി വരുന്നത്. ആദ്യഘട്ടത്തില്‍ കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയനുസരിച്ച് ബസില്‍ നിന്ന് കുട്ടിയെ കാണാതായെന്നായിരുന്നു വിവരം. പിന്നീട് മൂഴിക്കുളം പാലത്തിനടുത്ത് മകളെ ഉപേക്ഷിച്ചതായി അമ്മ മൊഴി നല്‍കുകയായിരുന്നു.
പിന്നാലെ പൊലീസും ഫയര്‍ ഫോഴ്‌സും സ്‌കൂബ ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍, മെയ് 20ന് രണ്ടരയോടെ മൂഴിക്കുളം പാലത്തിന്റെ പരിസരത്തെ മണലില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. നിലവില്‍ ഇവര്‍ കാക്കനാട് വനിതാ സബ് ജയിലിലാണ്.
Content Highlight: Three-year-old girl killed by being thrown into river; Relative arrested for abusing the child