| Thursday, 28th May 2020, 8:28 am

തെലങ്കാനയില്‍ 3 വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മേഡക്ക്: തെലങ്കാനയിലെ മേഡക്കില്‍ മൂന്ന് വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കുട്ടിക്ക് ഓക്‌സിജന്‍ ലഭ്യാമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

ബുധനാഴ്ചയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. 120അടി താഴ്ചയിലേക്ക് സായ് വര്‍ദ്ധന്‍ കാല്‍തെറ്റി വീഴുകയായിരുന്നു. കുട്ടിയെ കുഴക്കിണറില്‍ നിന്ന് പുറത്തെത്തിക്കാന്‍ സമാന്തര കിണര്‍ കുഴിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കുട്ടി ഉപേക്ഷിക്കപ്പെട്ട കുഴല്‍കിണറിലേക്ക് വീണത്. ഉടന്‍ തന്നെ കുട്ടിയുടെ അമ്മ സാരി കിണറ്റിലേക്ക് താഴ്ത്തിക്കൊടുത്തു. എന്നാല്‍ ആഴത്തിലേക്ക് പോയതിനാല്‍ കുട്ടിക്ക് സാരിയില്‍ പിടിക്കാന്‍ കഴിഞ്ഞില്ല.

കുഴല്‍ക്കിണറിനകത്ത് നിന്ന് കുട്ടിയുടെ നേര്‍ത്ത കരച്ചല്‍ കേള്‍ക്കാന്‍ സാധിച്ചിരുന്നെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

മേഡക് കളക്ടര്‍ എം ധര്‍മ്മറെഡ്ഡി, എസ്.പി ചന്ദന ദീപ്തി, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more