| Monday, 1st July 2013, 5:20 pm

കളിമണ്ണില്‍ ശ്വേതയുടെ മൂന്ന് ഐറ്റം ഡാന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഏറെ ശ്രദ്ധേയമായ ചിത്രമാണ് ശ്വേതാ മേനോന്‍ നായികയാകുന്ന കളിമണ്ണ്. ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്വേതയുടെ പ്രസവ ചിത്രീകരണമാണ് സിനിമ വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ കാരണം.[]

ശ്വേതയുടെ ഉദ്യമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. തന്നെ മോശമായി പരാമര്‍ശിച്ചവരോട് ചിത്രം പുറത്തിറങ്ങിയ ശേഷം മറുപടി പറയാമെന്ന് ശ്വേതയും പറഞ്ഞു.

അങ്ങനെ ഒടുവില്‍ കളിമണ്ണ് റിലീസിങ്ങിന് തയ്യാറായിരിക്കുകയാണ്. ചിത്രത്തില്‍ ശ്വേതയുടെ മൂന്ന് ഐറ്റം ഡാന്‍സ് ഉണ്ടെന്നാണ് അറിയുന്നത്. ശ്വേത ഇതിന് മുമ്പും ഐറ്റം ഡാന്‍സ് ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ബ്ലസി തന്റെ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രസവത്തിന് ശേഷം വെറും അഞ്ച് മാസത്തിനുള്ളിലാണേ്രത ശ്വേത മൂന്ന് ഐറ്റം ഡാന്‍സുകള്‍ ചെയ്തത്. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഐറ്റം ഡാന്‍സ് ചെയ്തതിന്റെ ത്രില്ലിലാണ് ശ്വേത.

Latest Stories

We use cookies to give you the best possible experience. Learn more