| Wednesday, 25th July 2018, 9:09 pm

ദല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ മണ്ഡാവലിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടും നാലും എട്ടും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്.

ബോധംകെട്ടു കിടന്ന കുട്ടികളെ അയല്‍ക്കാരും കുട്ടികളുടെ അമ്മയും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, പെണ്‍കുട്ടികളെ മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

കുട്ടികളുടെ വീട്ടില്‍ പരിശോധന നടത്തിയ ഫോറന്‍സിക് ടീം മരുന്നു കുപ്പികളും ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മൃതദേഹങ്ങളുടെ പരിശോധന വീണ്ടും നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.


Read:  കൊല്ലത്ത് പെണ്‍കുട്ടിയെ കാണാതായിട്ട് എട്ടുദിവസം; ബീച്ചില്‍ നിന്നും ബാഗും പുസ്തകങ്ങളും കണ്ടെടുത്തു


കുപ്പികളും ഗുളികകളും എന്താണെന്ന് പരിശോധിച്ചു വരികയാണ്. മൃതശരീരങ്ങളില്‍ പ്രത്യക്ഷത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. വിശദമായ പരിശോധനയില്‍ ഏതെങ്കിലും തരത്തിലുള്ള വിഷാംശം ഉള്ളിലെത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനാകുമെന്ന് പോലീസ് പറഞ്ഞു.

മരുന്നു കുപ്പികളും ഗുളികകളും കണ്ടെടുത്ത സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം, പെണ്‍കുട്ടികളുടെ അച്ഛനെ ചൊവ്വാഴ്ച മുതല്‍ കാണാനില്ലെന്ന പരാതിയുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more