കോഴിക്കോട്: കൊയിലാണ്ടി പൊയില്‍ കാവ് സ്വദേശിയായ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.
മൃതദേഹത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.
പൊയില്‍കാവ് ചാലില്‍ പറമ്പ് സ്വദേശി അനിയുടെ മകള്‍ ശ്രീനന്ദയാണ് മരിച്ചത്. ഇന്നലെ (ചൊവ്വ ) വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഗുരുദേവ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയാണ് ശ്രീനന്ദ.
പെണ്‍കുട്ടിയുടെ നെറ്റിയിലടക്കം മൂന്ന് സെന്റീമീറ്ററോളം ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.ഇതാണ് ദുരൂഹതയുയര്‍ത്തുന്നത്.
സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോളേജ് യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണത്തില്‍ വ്യക്തത വരുകയുള്ളു എന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കോളേജില്‍ നിന്ന് വീട്ടിലെത്തിയ ശ്രീനന്ദയെ സമീപത്തെ ക്ഷേത്രോത്സവത്തിന് പോവാന്‍ വിളിച്ചെങ്കിലും പോയിരുന്നില്ല. മാതാപിതാക്കള്‍ ഉത്സവം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ എത്തിച്ചതിന് ശേഷമായിരുന്നു മരണം സംഭവിച്ചതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
Content Highlight:Three-centimeter deep wound on forehead; Mystery surrounds death of graduate student who died in Poilkavu
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ