| Tuesday, 13th January 2026, 1:50 pm

രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും ഭീഷണി; യു.എ.ഇയുമായുള്ള മുഴുവന്‍ കരാറുകളും റദ്ദാക്കി സൊമാലിയ

നിഷാന. വി.വി

മൊഗാദിഷു: യു.എ.ഇയുമായുള്ള മുഴുവന് സുരക്ഷാ, പ്രതിരോധ കരാറുകളും റദ്ദാക്കി സൊമാലിയ.

രാജ്യത്തിന്റെ ഐക്യത്തേയും പരമാധികാരത്തേയും ദോഷമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സൊമാലിയ ഫെഡറല് ഗവണ്മെന്റ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സുമായുള്ള മുഴുവന് കരാറുകളും റദ്ദാക്കിയത്.

പ്രധാന തുറമുഖ പ്രവര്ത്തനങ്ങള് ,സര്ക്കാര് സ്ഥാപനങ്ങള്, സുരക്ഷ, പ്രതിരോധ സഹകരണം എന്നിവ ഉള്പ്പെടുന്ന കരാറുകള് തീരുമാനത്തില് ഉള്പ്പെടുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യു.എ.ഇയുടെ ശത്രുതാപരമായ നടപടികള്ക്കിടെ സൊമാലിയയുടെ സ്വാതന്ത്ര്യവും ഭരണഘടനാ ക്രമവും സംരക്ഷിക്കുന്നതിന് ഈ നീക്കം ആവശ്യമാണെന്നുള്ള മന്ത്രിസഭാ കൗണ്സിലിന്റെ തീരുമാനത്തെ തുടര്ന്നായിരുന്നു നടപടി.

സൊമാലിയയില് നിന്നും സ്വയം സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ച സൊമാലി ലാന്ഡിനെ യു.എ.ഇയുടെ സഖ്യ കക്ഷിയായ ഇസ്രഈല് അംഗീകരിച്ചതിന് പിന്നില് യു.എ.ഇയുടെ തന്ത്രപരമായ ഇടപെടല് ഉണ്ടെന്നുള്ള ആരോപണങ്ങളും ഉയര്ന്നിരുന്നു. മാത്രമല്ല 2017മുതല് യു.എ.ഇ സൊമാലി ലാന്ഡുമായി ബന്ധം സ്ഥാപിച്ചിരുന്നു.

ഇതിനൊപ്പം ബെര്ബറെ തുറമുഖവുമായി ബന്ധപ്പെട്ട് വലിയ സംഘര്ഷങ്ങളാണ് നിലനില്ക്കുന്നത്. സൊമാലിലാന്ഡുമായുള്ള യു.എ.ഇയുടെ നിക്ഷേപ കരാര് സൊമാലിയയെ ചൊടിപ്പിച്ചിരുന്നു. ബെര്ബറോ, ബൊസോ, കിസ്മയോ തുടങ്ങിയ തുറമുഖങ്ങളുടെ പ്രവര്ത്തനവുമായി ബന്ധപ്പെട്ട കരാറുകളെയും നടപടി ബാധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട പ്രസ്താവനയില് പറയുന്നു.

യു.എ.ഇയുടെ നടപടികള് സൊമാലിയയുടെ രാഷ്ട്രീയ സ്ഥിരതയെ ദുര്ബലപ്പെടുത്തുന്നുവെന്നും പരമാധികാരത്തിന്റെ ലംഘനം നടത്തുന്നുവെന്നുമുള്ള ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും മന്ത്രാലയം അറിയിച്ചു. സൊമാലിയയുടെ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം യു.എ.ഇയെ റദ്ദാക്കല് നടപടി ഔദ്യോഗികമായി അറിയിക്കുമെന്നും പ്രസ്താവനയില് പറയുന്നു.

തിങ്കളാഴ്ച്ച മന്ത്രിസഭ തീരുമാനം അറിയിച്ചതിന് പിന്നാലെ സൊമാലിയന് പ്രതിരോധമന്ത്രി അഹമ്മദ് മൊആലിം ഫീഖിയും യു.എ.ഇയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ‘സൊമാലിയന് റിപ്പബ്ലിക്കിന്റെ പരമാധികാരത്തെയും അതിന്റെ ദേശീയ ഐക്യത്തെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും ദുര്ബലപ്പെടുത്തുന്നതാണ് യു.എ.ഇയുടെ നടപടികള് അതുമായി ബന്ധപ്പെട്ട വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം,’ ഫീഖി പറഞ്ഞു.

സര്ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് നിരവധി സൊമാലിയക്കാര് രംഗത്തെത്തിയിട്ടുണ്ട്. 2017മുതല് 2022വരെ സൊമാലിയന് പ്രസിഡന്റായിരുന്ന മുഹമ്മദ് അബ്ദുല്ലാഹി ഫര്മാജോയും തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില് യു.എ.ഇ പ്രതികരിച്ചിട്ടില്ല.

സൊമാലിയയില് നിന്നും സ്വയം സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ച സൊമാലി ലാന്ഡിനെ യു.എ.ഇയുടെ സഖ്യ കക്ഷിയായ ഇസ്രഈല് അംഗീകരിച്ചതിന് പിന്നില് യു.എ.ഇയുടെ തന്ത്രപരമായ ഇടപെടല് ഉണ്ടെന്നുള്ള ആരോപണങ്ങളുമുണ്ട്. 2017 മുതല് യു.എ.ഇ സൊമാലി ലാന്ഡുമായി ബന്ധം സ്ഥാപിച്ചിരുന്നു.

അതേസമയം സൊമാലിലാന്ഡ് മന്ത്രിയായ ഖാദര് ഹുസൈന് അബ്ദി സൊമാലിയയുടെ നടപടിയെ വിമര്ശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. തങ്ങള് യു.എ.ഇയുമായുള്ള കരാറുകളില് ഉറച്ചുനില്ക്കുന്നുവെന്നും മൊഗാദിഷുവിലെ ദുര്ബലമായ ഗവണ്മെന്റ് എന്തുതന്നെ പറഞ്ഞാലും യു.എ.ഇ ഇവിടെ നിലനില്ക്കുമെന്നും ഖാദര് ഹുസൈന് പറഞ്ഞു. ‘സൊമാലിയയുടെ ദിവാസ്വപ്‌നം ഒന്നും മാറ്റില്ല.

ബെര്ബറെ ഞങ്ങളുടെ പ്രസിഡന്റിന്റെ ജന്മസ്ഥലമാണ്, യു.എ.ഇ സൊമാലിലാന്ഡിന്റെ വിശ്വസ്ത സുഹൃത്താണ് മറ്റുളളവര് ഞങ്ങളെ സംശയിച്ചപ്പോള് അവര് ബെര്ബറെയില് നിക്ഷേപം നടത്തി. ഇന്ന് എല്ലാവരും ബെര്ബറയെ കുറിച്ച് സംസാരിക്കുന്നു. മെഗാദിഷുവിലെ ദുര്ബലമായ ഗവണ്മെന്റെ് എന്ത് തന്നെ പറഞ്ഞാലും യു.എ.ഇ ഇവിടെ നിലനില്ക്കും,’ അദ്ദേഹം പറഞ്ഞു

Content Highlight: Threat to the unity and sovereignty of the country; Somalia cancels all agreements with the UAE

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more