| Tuesday, 7th February 2017, 6:37 pm

ട്രംപ് അമേരിക്കയ്ക്ക് ദൈവം തന്നെ സമ്മാനം , ഇന്ത്യക്കാര്‍ രാജ്യം വിടുക ; അമേരിക്കയിലെ ഇന്ത്യന്‍ കുടുംബത്തിന് ഭീഷണിക്കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൂസ്റ്റണ്‍ : അധികാരമേറിയത് മുതല്‍ ഡോണാള്‍ഡ് ട്രംപിനെതിരെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധമുയരുകയാണ്. ഇതിന്റെയൊക്കെ ഇടയില്‍ ട്രംപിനെ അനുകൂലിയ്ക്കുന്നവരും അദ്ദേഹത്തിന്റെ പാത പിന്തുടരുന്നവരുമുണ്ട് ധാരാളം. അത്തരത്തില്‍ ട്രംപിനെ ആരാധിക്കുന്ന ഒരാള്‍ ഇന്ത്യന്‍ കുടുംബത്തിന് നല്‍കിയ കത്താണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച. ഇന്ത്യന്‍ കുടുംബത്തോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ളതാണ് കത്ത്.


Also Read: ജാതി സംവരണം വേണ്ടെന്ന് മുലായമിന്റെ മരുമകള്‍


രാജ്യം വിടാന്‍ ആവശ്യപ്പെടുന്ന കത്ത് ലഭിച്ചത് ഹൂസ്റ്റണില്‍ താമസിച്ച് വരുന്ന ഇന്ത്യന്‍ കുടുംബത്തിനാണ്. ട്രംപ് വെള്ളക്കാരുടെ രാജ്യത്തിന് ദൈവം നല്‍കിയ സമ്മാനമാണെന്നാണ് കത്തില്‍ പറയുന്നത്. മുസ്ലീംങ്ങള്‍, ജൂതന്മാര്‍, ഇന്ത്യാക്കാര്‍ തുടങ്ങിയവരില്‍ നിന്നും അമേരിക്കയെ രക്ഷിക്കണമെന്നും അതിനാല്‍ ഉടനെ തന്നെ വന്നിടത്തേക്ക് മടങ്ങണമെന്നും കത്തില്‍ പറയുന്നു.

അമേരിക്ക അമേരിക്കക്കാര്‍ക്ക് എന്ന ട്രംപ് അനുകൂലരുടെ മുദ്രാവാക്യം ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരെ ഭീതിയിലാക്കുന്നുണ്ട്. ഭയം മൂലം സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും കുടുംബം തയ്യാറായിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more